റവന്യൂ മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം രാജേന്ദ്രന്‍
കൊല്ലം: റവന്യൂ മന്ത്രിയുടെ മുകളിലല്ല റവന്യൂ സെക്രട്ടറിയുടെ സ്ഥാനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.കൊല്ലം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളും. ചാണ്ടിയുടെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സി.പി.ഐക്കാരുെടെ ഉറക്കം കെടുത്തില്ലെന്നും കാനം പറഞ്ഞു.
സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെയും കൈയേറ്റക്കാര്യത്തില്‍ തോമസ് ചണ്ടിയുടെയും വിഷയങ്ങള്‍ രണ്ടാണ്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും കാനം പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരേയുള്ള കാര്യത്തില്‍ സി.പി.ഐക്ക് പ്രത്യേക അഭിപ്രായമില്ല. രാജ്യസഭാംഗമായിരിക്കെ കെ.ഇ ഇസ്മയില്‍ ഫണ്ട അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു രാജ്യസഭാംഗത്തിന് സംസ്ഥാനത്തെവിടെയും ഫണ്ട അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."