നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 18 ഓളം പാര്‍ട്ടികള്‍ ചേര്‍ന്നാണ് കരിദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. പണമിടപാടുകള്‍ കുറയ്ക്കാനും വാണിജ്യ ഇടപാടുകള്‍ ഡിജിറ്റല്‍വത്കരിക്കാനും ലക്ഷ്യമിട്ടുള്ള വലിയൊരു തീരുമാനമായിരുന്നു നോട്ട് നിരോധനമെന്നും ജെയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസിന് നോട്ട് നിരോധനത്തിന്റെ ആശയം ഇതുവരെയും മനസിലായിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. മുന്‍പ് കള്ളപ്പണം വെളുപ്പിക്കലിന് സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നും, പണം നിക്ഷേപം നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."