HOME
DETAILS
MAL
വാക്സിനേഷന്: ഇനി നല്‍കാനുള്ളത് 36 ലക്ഷം കുട്ടികള്‍ക്ക്
backup
October 26 2017 | 02:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ മീസില്‍സ് റൂബെല്ലാ വാക്സിനേഷന് കാംപയിന് അവസാനിക്കാന്‍ ഇനി ഒന്‍പത് ദിവസം. 36.15 ലക്ഷം കുട്ടികള്‍ക്കാണ് ഇനി വാക്സിന് നല്‍കാനുള്ളത്. ഈ വരുന്ന ശനി, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും (പി.എച്ച്.സി), സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും (സി.എച്ച്.സി) വാക്സിനേഷന് വേണ്ടി പ്രത്യേകം സൗകര്യമൊരുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് കണ്ട്രോള് റൂം മീറ്റിങ്ങില്‍ തീരുമാനിച്ചു. വാക്സിനേഷന് ശതമാനത്തില്‍ പിന്നില്‍ നില്ക്കുന്ന ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരികയാണ്. ഈ മാസം മൂന്നിനാണ് മീസില്‍സ് റൂബെല്ലാ വാക്സിനേഷന് കാംപയിന് സംസ്ഥാനത്ത് തുടങ്ങിയത്. നവംബര്‍ മൂന്നിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."