മന്ത്രിസഭാ വാര്‍ത്തകള്‍ ചോരുന്നു; മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കി. വാര്‍ത്ത ചോര്ത്തിനല്കിയാല് കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്കി.
സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകളും മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഒരു തരത്തിലും വാര്‍ത്തകള്‍ ചോരരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു.
ഘടകകക്ഷികളോട് ഉള്‍പ്പെടെ നാലു മന്ത്രിമാരുമായി മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനും പ്രത്യേക നിര്‍ദേശം നല്കി.
കൂടാതെ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകള്‍ വഴി വാര്‍ത്ത ചോരാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."