പൈതൃകങ്ങള്‍ നശിപ്പിക്കുന്നതും ചരിത്രത്തെ കാവിവല്‍ക്കരിക്കുന്നതും പ്രതിരോധിക്കണം
റിയാദ്: ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങളെ നശിപ്പിക്കാനും ചരിത്രത്തെയും സംസ്‌കാരത്തെയും കാവി വല്‍ക്കരിക്കാനുമുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ മതേതര ജാനാധിപത്യ വിശ്വാസികള്‍ പ്രതിരോധിക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നത് ബി.ജെ.പി സര്‍ക്കാറുകളാണെങ്കില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റു സര്‍ക്കാരാണ് സംഘ്പരിവാര്‍ ഫാസിസത്തിന് ഒത്താശ ചെയ്യുന്നത്.
പൊതു വിദ്യാലയങ്ങളില്‍ ആര്‍.എസ്.എസ് പുസ്തകങ്ങള്‍ വിതരണം ചെയ്തത് ഇടതുപക്ഷ സര്‍ക്കാറിന്റെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ.എം.സി.സി യോഗം ചൂണ്ടിക്കാട്ടി.
ഷറഫിയ ന്യൂസഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ശാക്കിര്‍ ഉത്ഘാടനം ചെയ്തു. എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ മുണ്ടക്കുളം, ലത്തീഫ് മുസ്‌ലിയാരങ്ങാടി, സുല്‍ഫീക്കര്‍ ഒതായി പ്രസംഗിച്ചു.
കെ.എന്‍.എ ലത്തീഫ് സ്വാഗതവും അബ്ദുറഹ്മാന്‍ അയക്കോടന്‍ നന്ദിയും പറഞ്ഞു. റഫീഖ് ഫൈസി ചെറുകാവ് ഖിറാഅത്ത് നടത്തി.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായി നാസര്‍ ഒളവട്ടൂര്‍ (പ്രസിഡന്റ്), അബൂബക്കര്‍ മാസ്റ്റര്‍ ചെറുകാവ്, ലത്തീഫ് കോട്ടുപാടം, റഹ്മത്തലി കൊണ്ടോട്ടി, ഷിബിലി വഴക്കാട് (വൈസ്.പ്രസി), അബ്ദുറഹ്മാന്‍ അയക്കോടന്‍ (ജന.സെക്രട്ടറി), അന്‍വര്‍ വെട്ടുപാറ, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍, ഫഹദ് ആക്കോട്, റഷീദ് അലി കോടങ്ങാട്, എം.എം മുജീബ് മുതുവല്ലൂര്‍ (സെക്രട്ടറിമാര്‍), ഹസന്‍ ഓമാനൂര്‍ (ട്രഷറര്‍), എം.കെ നൗഷാദ് (ഉപദേശക സമിതി ചെയര്‍മാന്‍), കെ.പി അബ്ദുറഹിമാന്‍ ഹാജി, ഉണ്ണിമോയിന്‍ കുട്ടി മുണ്ടക്കുളം, ബാപ്പു മുണ്ടപ്പലം (ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. ജില്ല വൈസ്പ്രസിഡന്റ് ഗഫൂര്‍ പട്ടിക്കാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."