HOME
DETAILS

കരുവാരകുണ്ട് പഞ്ചായത്ത് ഭരണം പിടിക്കല്‍; കോണ്‍ഗ്രസില്‍ ഭിന്നത

  
backup
October 26 2017 | 20:10 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%b0%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-3


കരുവാരകുണ്ട്: പഞ്ചായത്ത് ഭരണം പിടിക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട തീരുമാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷം. പഞ്ചായത്തില്‍ ഒറ്റക്ക് ഭരണം നടത്തിയിരുന്ന ലീഗിനെ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. അടുത്ത ദിവസം വരുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എടുക്കേണ്ട തീരുമാനത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ പുതിയ തര്‍ക്കം രൂപപെട്ടത്. ആഭ്യന്തര കലഹം തെരുവിലേക്ക് വലിച്ചിഴച്ചത് കോണ്‍ഗ്രസിന് പുതിയ തലവേദനയായി.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി.പി.എം തയാറായതായി അറിയിച്ചതിനെ തുടര്‍ന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി യു.ഡി.എഫ് ബന്ധം തുടരണമെന്ന് പറഞ്ഞതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്. കരുവാരകുണ്ട് അങ്ങാടിയില്‍വച്ച് ഇരുവിഭാഗവും പരസ്യമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ വരെയെത്തുകയും ചെയ്തു. ഇടത് സ്വന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് പുറമേ നിന്ന് പിന്തുണ നല്‍കി ലീഗിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഒരുവിഭാഗത്തിന്റെ താല്‍പര്യം. 21 അംഗ ഭരണസമിതിയില്‍ ലീഗ് 9, കോണ്‍ഗ്രസ് 7, സി.പി.എം 5 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് എല്ലാ പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതിയായ ഭക്ഷണമില്ലാത്തതിനാല്‍ ആഗോളതലത്തില്‍  73 കോടി ജനങ്ങള്‍ പട്ടിണിയില്‍ 

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago