HOME
DETAILS
MAL
കടുക്പാടത്തിലൂടെ മന്ത്രിയുടെ വാഹനവ്യൂഹം
backup
October 26 2017 | 23:10 PM
ലഖ്നൗ: ഉത്തര്‍പ്രദേശ് മന്ത്രിയുടെ വാഹനവ്യൂഹം കടുക് കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍. മന്ത്രി ജെയ്കുമാര്‍ സിങിന്റെ വാഹനവും അകമ്പടി വാഹനങ്ങളുമാണ് കടുകുപാടത്തിലൂടെ ഓടിച്ചത്. ആഗ്രയില്‍ നിന്ന് 230 കി.മീറ്റര്‍ മാറി ജലുവാന്‍ ഗ്രാമത്തിലെ കൃഷിയിടത്തിലൂടെയാണ് വാഹനങ്ങള്‍ ഓടിച്ചത്.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് കൃഷി നടത്തിയത്. ഇതിലൂടെയാണ് മന്ത്രിയും കൂട്ടാളികളും വാഹനമോടിച്ചതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധിച്ച ഒരു കര്ഷകന് 4,000 രൂപ മന്ത്രി നല്‍കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."