എം.എല്‍.എയെ ആക്രമിച്ച കേസ്: ഹാര്‍ദിക് പട്ടേലിന് ജാമ്യം
ഗാന്ധിനഗര്‍: ബി.ജെ.പി എം.എല്‍.എ ഋഷികേശിനെ അക്രമിച്ചെന്ന കേസില്‍ ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് കോടതി ജാമ്യം അനുവദിച്ചു. 5,000 രൂപയുടെ ബോണ്ടിലാണ് അദ്ദേഹത്തിന് വിസ് നഗര്‍ കോടതി ജാമ്യം നല്‍കിയത്.
കേസില്‍ കീഴടങ്ങാന്‍ തയാറാണെന്ന് ഹാര്‍ദിക് ഇന്നലെ രാവിലെ അറിയിച്ചിരുന്നു. പൊലിസിന് അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ താന്‍ കീഴടങ്ങാമെന്നു പറഞ്ഞ അദ്ദേഹം ഇരുമ്പഴിക്കുള്ളില്‍ അടച്ചാലും താന്‍ പ്രക്ഷോഭം തുടരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 2016ല്‍ ബി.ജെ.പി എം.എല്‍.എ ഋഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് വിസ് നഗറിലെ പ്രാദേശിക കോടതി ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിസ് നഗറില്‍വച്ച് ഋഷികേശിന്റെ കാറിനുനേരെ കല്ലെറിഞ്ഞതാണ് കേസിനാസ്പദമായ സംഭവം.
ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ ഹാര്ദികിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ആരോപണം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."