ഹൃദയാഘാതം; തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
മനാമ: മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി അക്ബര്‍ വലിയകത്ത് (65) ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ബുദയ്യ റോഡിലെ സ്വവസതിയില്‍ രാത്രി ബഹ്‌റൈന്‍ സമയം 10.30നായിരുന്നു അന്ത്യം.
കഴിഞ്ഞ 25 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. 18 വര്‍ഷത്തോളം ബഹ്‌റൈന്‍ ഇന്റര്‍കോളില്‍ ജോലി ചെയ്തിരുന്നു. മയ്യിത്ത് സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കെ.എം.സി.സി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കരീം കുളമുള്ളതില്‍ സ്ഥലത്തെത്തി നിയമ സഹായങ്ങള്‍ നല്‍കി. പ്രമുഖ വാഗ്മി കെ.എന്‍.എസ് മൗലവിയുടെ നേതൃത്വത്തിലുള്ള സമസ്ത പ്രവര്‍ത്തകര്‍ വസതി സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി.
തിരൂര്‍ സ്വദേശി റംലയാണ് ഭാര്യ. ജാസ്മിന്‍, സന എന്നിവര്‍ മക്കളും ഷബീര്‍ കണ്ണൂര്‍, മുനീര്‍ കോഴിക്കോട് ജാമാതാക്കളുമാണ്. ഭാര്യാ പിതാവ്: മുഹമ്മദലി മൂപ്പന്‍ എന്ന കുഞ്ഞു ഹാജി മൂപ്പന്‍, സഹോദരങ്ങളായ ശൗക്കത്ത് മൂപ്പന്‍, സലീല്‍ അലി, പിതൃസഹോദര പുത്രന്‍ മൗസല്‍ മൂപ്പന്‍ എന്നിവരടങ്ങുന്ന മക്കള്‍, ജാമാതാക്കള്‍, സഹോദരങ്ങള്‍ ബന്ധുക്കള്‍ എന്നിവരിലേറെയും ബഹ്‌റൈനിലുണ്ട്.ഇളയ മകള്‍ സനയുടെ വിവാഹം ഈ മാസം 12ന് ഇവിടെ വച്ചാണ് നടന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ബഹ്‌റൈനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."