വയലാര്‍ പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: നാല്‍പത്തൊന്നാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. വയലാറിന്റെ ചരമദിനത്തില്‍ പ്രശസ്ത എഴുത്തുകാരനും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റുമായ പ്രൊഫസര്‍ എം.കെ സാനുവാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിനാണ് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം.
അസാധാരണമായ നോവലാണ് ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് പ്രൊഫ. എം.കെ സാനു പറഞ്ഞു.
കെട്ട കാലത്തെ വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് തന്നെയാണ് തന്റെ എഴുത്തെന്ന് മറുപടി പ്രസംഗത്തില്‍ ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു. അന്തരിച്ച പുനത്തില്‍കുഞ്ഞബ്ദുള്ളയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആംഭിച്ചത്. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്തി പത്ര സമര്‍പ്പണവും പരായണവും പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പ്രൊഫ. ജി ബാലചന്ദ്രന്‍ ആമുഖ ഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എസ് സുമേഷ് കൃഷ്ണന്‍, ലാലി എസ് കുമാര്‍ എന്നിവര്‍ വയലാര്‍ കവിതകള്‍ അവതരിപ്പിച്ചു. ബി സതീശന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."