HOME
DETAILS
MAL
വിവര്‍ത്തന കവിതയുടെ മൂലഭാഷ ഏതാണ് ?
backup
October 28 2017 | 18:10 PM
അഫ്ഗാനിസ്താന് സ്വദേശിയായ മുഹമ്മദ് സാഗര്‍ കൊലാനി അഹാരിയുടെ കവിതാ വിവര്‍ത്തനം 'ഒരു ഗൗളി മരുഭൂമിയില്‍ എന്നോടൊപ്പം നടന്നു'(ലക്കം 162) വായിച്ചു. വ്യത്യസ്തത അനുഭവപ്പെട്ടു. എന്നാല്‍, വിവര്‍ത്തന കവിതയാണെന്നു മനസിലായെങ്കിലും കവി അഫ്ഗാന്‍കാരനാണെന്ന് അറിഞ്ഞെങ്കിലും പേര്‍ഷ്യന്‍ കവിതാ പാരമ്പര്യത്തിന്റെ സ്വാധീനമുള്ളയാളാണെന്നു വ്യക്തമായെങ്കിലും ഏതാണു കവിതയുടെവിയുടെ മാതൃഭാഷ എന്നു മാത്രം വ്യക്തമായില്ല. അതറിയാനുള്ള അവകാശം സാധാരണ വായനക്കാര്ക്കുണ്ട്. പ്രത്യേകിച്ചും ഇതരഭാഷാ പരിജ്ഞാനമില്ലാത്തവരും അത്തരം ഭാഷാ സാഹിത്യങ്ങളിലേക്ക് ആക്സെസ് ഇല്ലാത്തവരുമായ ആളുകളെ എഴുത്തുകാരനും പ്രസാധകരും പരിഗണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."