ജീവന്‍ പണയം വെച്ച് എ.ടി.എം മോഷണം തടഞ്ഞ് സെക്യൂരിറ്റി; വൈറലായി വീഡിയോ
പനാജി: ചുറ്റികകൊണ്ട് പലതവണ തലക്കടിച്ചിട്ടും എ.ടി.എം കവര്‍ച്ചക്കെത്തിയ കള്ളനെ തുരത്തി സെക്യൂരിറ്റി ജീവനക്കാരന്‍. ഗോവയിലെ പനാജിയിലാണ് സംഭവം. ജീവന്‍ പണയം വെച്ചും തന്റെ ജോലി ആത്മാര്‍ഥതയോടെ ചെയ്ത ഈ ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എ.ടി.എമ്മില്‍ കയറിയ മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ തലയില്‍ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വന്നിട്ടും ഓടി രക്ഷപ്പെട്ട കള്ളനു പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. സെക്യൂരിറ്റി ജീവനക്കാരന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
#WATCH:Hit multiple times on the head by a robber, security guard of Bank of Maharashtra ATM in #Goa's Panaji foils attempt. Case registered pic.twitter.com/Ca75oFPGED
— ANI (@ANI) 28 October 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."