HOME
DETAILS

ഇന്ത്യ ഹിന്ദുക്കളുടേതാണ്, മറ്റുള്ളവരുടെ സ്ഥാനം അതിനുശേഷം: ശിവസേന

  
Web Desk
October 30 2017 | 09:10 AM

india-a-country-of-hindus-first-and-others-later-says-shiv-sena

മുംബൈ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ക്കായിരിക്കണം ഇന്ത്യയില്‍ പ്രഥമ പരിഗണന ലഭിക്കേണ്ടതെന്നും ശിവസേന.

ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, കശ്മീരി പണ്ഡിറ്റുകളുടെ ഘര്‍ വാപ്പസി എന്നിവയ്ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

നേരത്തെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്നും എന്നാല്‍ മറ്റുള്ളവരെ മാറ്റിനിര്‍ത്തില്ലെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കായി അന്‍പതിലധികം രാജ്യങ്ങളാണുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയും യൂറോപ്പും പോലുള്ള രാജ്യങ്ങളുണ്ട്. ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ പോലുള്ളവയും. ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവുമില്ലെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

ഹിന്ദു വിശ്വാസത്തോട് ആഭിമുഖ്യമുള്ളവര്‍ ഭൂരിഭാഗമടങ്ങിയ സര്‍ക്കാരാണ് ഇന്ന് അധികാരത്തില്‍. എന്നിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അവര്‍ തയാറാകുന്നില്ല. എല്ലാം കോടതിക്കു വിട്ടുനല്‍കിയിരിക്കുകയാണ്.

പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ കുറിച്ചും മുഖപ്രസംഗത്തില്‍ ശിവസേന നിലപാടു വ്യക്തമാക്കി.

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതെ ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കുന്നത് ഹിന്ദുത്വ താല്‍പര്യ സര്‍ക്കാര്‍ കാട്ടിക്കൊടുക്കണമെന്നും അവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിസ്‌കരിക്കുന്നതിനിടെ സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  4 minutes ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  4 minutes ago
No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  19 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  26 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  39 minutes ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  42 minutes ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  3 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  4 hours ago