HOME
DETAILS

ബംഗാളില്‍ ഡെങ്കിപ്പനി പടരുന്നു; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

  
Web Desk
October 30 2017 | 18:10 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f


കൊല്‍ക്കത്ത: പ.ബംഗാളില്‍ ഡെങ്കിപ്പനി ബാധയുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതായ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് 40 പേര്‍ മരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഡെങ്കിപ്പനി ബാധമൂലമല്ലെന്ന് അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 13 പേരാണ് മരിച്ചത്. എന്നാല്‍ 27 പേര്‍ മരിച്ചത് മലേറിയ ബാധിച്ചാണ്.
അതേസമയം ചിലനിക്ഷിപ്ത താല്‍പര്യക്കാരാണ് ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജമാണ്. അതുകൊണ്ടുതന്നെ ആരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
രോഗം പടരാതിരിക്കാനായി വേണ്ടി നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാണ്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ വേണ്ട സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉന്നതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം, 4 പേർക്ക് പരിക്ക്

National
  •  2 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  33 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  37 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago