പുതിയ ഹജ്ജ് നയം വിവാദ നിര്‍ദേശങ്ങള്‍ മുഴുവന്‍ സംസ്ഥാനങ്ങളും എതിര്‍ത്തു
കൊണ്ടോട്ടി: തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകുന്ന പുതിയ ഹജ്ജ് നയത്തിലെ കരട് നിര്‍ദേശങ്ങള്‍ കേരളം അടക്കമുള്ള മുഴുവന്‍ സംസ്ഥാനങ്ങളും എതിര്‍ത്തു. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ഹാജിമാരെ ദോഷകരമായി ബാധിക്കുന്ന പുതിയ നയത്തിന്റെ കരടിനെ സംസ്ഥാനങ്ങള്‍ ഒന്നിച്ച് എതിര്‍ത്തത്. കഴിഞ്ഞ വര്‍ഷം വരെ 75 ശതമാനമുണ്ടായിരുന്ന ഹജ്ജ് ക്വാട്ട 70 ആക്കി കുറക്കാനും 25 ശതമാനമുള്ള സ്വകാര്യ ഹജ്ജ് ക്വാട്ട 30 ആക്കി വര്‍ധിപ്പിക്കാനുമുള്ള ശുപാര്‍ശ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്കും നേരിട്ട് ഹജ്ജിന് അനുമതി നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നവംബര്‍ 2ന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് യോഗത്തില്‍ അറിയിച്ചു.
ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി അബ്ദുറഹ്മാന്, കോ-ഓഡിനേറ്റര്‍ എം.പി ഷാജഹാന് എന്നിവര്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ 23ന് കോഴിക്കോട് ജെ.ഡി.ടിയില്വച്ച് ഹജ്ജ്കാര്യ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ വിവിധ സമുദായ സംഘടനാ പ്രതിനിധികള്‍, വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ തയാറാക്കിയ പ്രമേയം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."