HOME
DETAILS

അഡ്വക്കറ്റ് ജനറലിനെതിരേ സി.പി.ഐ മുഖപത്രം

  
backup
November 01 2017 | 20:11 PM

%e0%b4%85%e0%b4%a1%e0%b5%8d%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87


തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. മാധ്യമങ്ങള്‍ക്കു മുന്നില്‍ അന്തസില്ലാതെ സംസാരിക്കാന്‍ മാത്രം അധഃപതിക്കരുതെന്ന് മനസിലാക്കാന്‍ പോലും വിവരമില്ലാത്ത ആളാണോ എ.ജിയെന്ന് ഇന്നലെ ജനയുഗത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചോദിക്കുന്നു.
റവന്യൂ മന്ത്രി, സംസ്ഥാനത്തെ മറ്റൊരു മന്ത്രി തന്നെ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതുസംബന്ധിച്ച വാര്‍ത്താപ്രാധാന്യമുള്ള ഒരു കേസ് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ തന്നെ കോടതിയില്‍ വാദിക്കാന്‍ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കുന്നു. അത്തരമൊരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആ മന്ത്രിക്ക് റവന്യൂ വകുപ്പിന്റെ ചുമതലക്കാരനെന്ന നിലയിലുള്ള ആത്മാര്‍ഥതയുടെയും നിയമം നടപ്പാക്കാനുള്ള ആര്‍ജവത്തിന്റെയും ഉദാഹരണമാണത്.
താന്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭയുടെ തീരുമാനപ്രകാരം നിയമിതനായ അഡ്വക്കറ്റ് ജനറലിനോട് അഡ്വക്കറ്റ് ജനറലിന്റെ തുല്യപ്രാധാന്യമുള്ള, റവന്യൂ കേസുകള്‍ നടത്തി പരിചയസമ്പന്നനായ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ ഏല്‍പ്പിക്കണം എന്ന് കത്തിലൂടെ അറിയിച്ചതില്‍ എന്താണ് അസാംഗത്യമെന്ന് ഇന്ത്യന്‍ ഭരണഘടന ആകെ പരിശോധിച്ചാലും കാണാന്‍ സാധിക്കുകയില്ല. ഏറ്റവും പരിതാപകരമായ കാര്യം സ്വന്തം പദവിയെക്കുറിച്ച് ഊറ്റംകൊള്ളുന്ന അഡ്വക്കറ്റ് ജനറല്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ 'റവന്യൂ വിഷയങ്ങള്‍ റവന്യൂമന്ത്രിയുടെ തറവാട്ടുസ്വത്തല്ല' എന്ന് ആക്രോശിച്ചതാണ്. സംസ്ഥാന സര്‍ക്കാരിന് നിയമപാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട,നിയമസഭയില്‍ ഇരിപ്പിടത്തിന് അര്‍ഹതയുള്ള ഒരാള്‍ ഒരു മന്ത്രി അയച്ച കത്തിനു മറുപടി അയക്കുന്നതിനുപകരം ചാനലുകള്‍ക്കു മുന്നില്‍നിന്ന് അന്തസില്ലാതെ സംസാരിക്കാന്‍ മാത്രം അധഃപതിക്കരുത് എന്നു മനസിലാക്കാന്‍പോലും വിവരമില്ലാത്തയാളാണോ? ഒരു ഔദ്യോഗിക കത്തിന് എങ്ങനെയാണ് മറുപടി നല്‍കേണ്ടതെന്ന് സ്വന്തം ഓഫിസിലെ അസിസ്റ്റന്റിനോടെങ്കിലും ചോദിക്കുക. അയാള്‍ പറഞ്ഞുതരുമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago