യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിപ്പിച്ചു ആവേശോജ്ജ്വല സ്വീകരണത്തോടെ'പടയൊരുക്കം' ജില്ലാതല സമാപനം തൃക്കരിപ്പൂരില്‍
കാസര്‍കോട്, ഉദുമ, ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണു തൃക്കരിപ്പൂരില്‍ സമാപിച്ചത്
തൃക്കരിപ്പൂര്‍: യു.ഡി.എഫ് പ്രവര്‍ത്തകരെ ആവേശത്തേരിലേറ്റി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര കണ്ണൂര്‍ ജില്ലയില്‍ കടന്നു. ബുധനാഴ്ച ഉപ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജാഥ കാസര്‍കോട്, ഉദുമ, ഹൊസ്ദുര്‍ഗ് എന്നീ നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് തൃക്കരിപ്പൂരിലെത്തിയത്. തൃക്കരിപ്പൂരില്‍ നടന്ന ജില്ലാതല സമാപനത്തില്‍ പ്രവര്‍ത്തകരെ കൊണ്ട് സ്വീകരണ വേദിയായ ബസ് സ്റ്റാന്‍ഡ് നിറഞ്ഞു . യാത്രയെ തങ്കയം മുക്കില്‍ വച്ച് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരണ വേദിയിലേക്ക് ആനയിച്ചു. സമാപനനഗരി പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞതിനാല്‍ രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്. യു.ഡി.എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷനായി. കെ.പി മോഹനന്‍, ഷിബു ബേബിജോണ്‍, വി.കെ ഇബ്‌റാഹിം കുഞ്ഞി, എന്‍.എ നെല്ലിക്കുന്ന്, ബെന്നി ബെഹന്നാന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, വി.ഡി സതീശന്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി ഷാനിമോള്‍ ഉസ്മാന്‍, സി.പി ജോണ്‍, ജോണി നെല്ലൂര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, ഹക്കീം കുന്നില്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, അഡ്വ. എം.ടി.പി കരീം, കണ്‍വീനര്‍ വി.കെ.പി ഹമീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."