HOME
DETAILS

എഴുത്തും വായനയും

  
backup
August 13 2016 | 21:08 PM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%af%e0%b5%81%e0%b4%82

 

എന്തിനാണ് എഴുതുന്നതെന്നതിനുള്ള ഉത്തരം എന്തിനാണ് വായിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലുണ്ട്. എഴുത്തില്‍ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. വായനയാണ് ക്രമേണ എഴുത്തിലേക്ക് നയിക്കുന്നതെന്നും വായനയിലെ പാഠനിര്‍മാണം എഴുത്തല്ലാതെ മറ്റൊന്നുമല്ലെന്നുള്ള നിരീക്ഷണങ്ങള്‍ ഈ വഴിക്കുള്ള തെളിച്ചങ്ങളാണ്. രണ്ടിനുമുള്ള പ്രേരണയും ചോദനയും ഉറവ പൊട്ടുന്നത് ഒരിടത്തു നിന്നുതന്നെ. മനുഷ്യന്‍ സ്വയം ഭാഗഭാക്കാകുന്ന മനുഷ്യാവസ്ഥയെന്ന സങ്കീര്‍ണതയെ അറിയാനും വരുതിയിലാക്കാനുമുള്ള, മനുഷ്യനോളും തന്നെ പഴക്കമുള്ള ധൈഷണിക വ്യവഹാരങ്ങളുടെ ലാവണ്യവഴിയിലാണ് എഴുത്തും വായനയും മുളപൊട്ടുന്നതും തളിര്‍ക്കുന്നതും.
ദുര്‍ജ്ഞേയമായ ഒരു കോട്ടപോലെ മനുഷ്യാവസ്ഥയെ ചുറ്റി കാലം സന്നിഹിതമായിരിക്കുന്നു. ജരാനരകളും മൃതിയും കാലത്തിന്റെ അപ്രതിരോധ്യതയ്ക്ക് അടിവരയാകുന്നു. ഒരിക്കലെങ്കിലും കാലത്തെ ധ്യാനവിഷയമാക്കാത്ത മനുഷ്യരാരുണ്ട്? മനുഷ്യാവസ്ഥ സങ്കീര്‍ണവും ക്ലേശഭരിതവും തന്നെ. എന്നും എവിടെയും എഴുത്തിന്റെ അന്തര്‍ധാരകള്‍ ഇതൊക്കെതന്നെയെന്നു കാലത്തെ അതിജീവിച്ച രചനകള്‍ വായനക്കാരോടു പിന്നെയും പിന്നെയും അടക്കം പറയുന്നു.
എഴുത്ത് മാത്രമല്ല, സകല കലകളും ആവിഷ്‌കരിക്കാന്‍ ഉദ്യമിക്കുന്നതു മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങളെയാണ്. അതല്ല, ഇതല്ല, അങ്ങനെയല്ല, ഇങ്ങനെയല്ല എന്നൊക്കെ വ്യജ്ഞിപ്പിച്ചു കൊണ്ട് സങ്കീര്‍ണതയെയും ദുര്‍ജ്ഞേയതയെയും വെളിപ്പെടുത്താനും വരുതിയിലാക്കാനും എഴുത്ത് പരിശ്രമിക്കുന്നു. സമുദ്രത്തെ ചിപ്പിക്കുള്ളില്‍ ഒതുക്കുന്നതിനെക്കാള്‍ ക്ലേശകരമെന്ന് അറിയുമ്പോഴും എഴുത്തിന്റെ ഉറവകള്‍ ക്ഷയിക്കുന്നില്ല. നരകവാതില്‍ക്കലെ നചികേതസ്സിനെപ്പോലെ അത് പിന്നെയും പ്രശ്‌നോത്തരികളുടെ മഹാസ്ഥലികള്‍ തീര്‍ക്കുന്നു. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന സങ്കീര്‍ണ യാഥാര്‍ഥ്യങ്ങളെ എഴുത്തിലൂടെ കടത്തിവിടുമ്പോള്‍ അതു മനുഷ്യജ്ഞാനത്തിന്റെ ഭാഗമായി മാറുന്നു. ചുറ്റുമുള്ള കാലത്തെയും ലോകത്തെയും തൊട്ടറിയാന്‍ എഴുത്ത് ഉപകരണമാകുന്നത് അങ്ങനെയാണ്. എഴുത്തിലെ സര്‍ഗാത്മകതയെന്നതു സ്വര്‍ഗീയ വെളിപാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും സംശയിച്ചുകൊണ്ടു സ്വതന്ത്രവും നിര്‍ഭയവുമായി മനുഷ്യരെയും അതുവഴി ലോകത്തെയും സഹഭാവത്തോടെ അഴിച്ചുപണിയാനുള്ള കാലാതിവര്‍ത്തിയും സാര്‍വലൗകികവുമായ തീക്ഷ്ണതയുടെ ഭാഗമായി മാറാനുള്ള എഴുത്തിന്റെ സാധ്യതയല്ലാതെ മറ്റൊന്നല്ല. ആരൊക്കെ എന്തൊക്കെ നിര്‍ണയിച്ചാലും ഏതൊക്കെ കള്ളികളിലേക്ക് എഴുത്തിനെ അടുക്കിപ്പെറുക്കിയാലും ഇതിനു മാറ്റമുണ്ടാകുന്നില്ല. എഴുത്തിന് ഒരു വരേണ്യതയുണ്ട്. എന്നാലും അതു വിശിഷ്ടര്‍ക്കോ അന്യഗ്രഹജീവികള്‍ക്കോ വേണ്ടിയുള്ളതല്ല. വിശിഷ്ടരോ അപൂര്‍വജീവികളോ സര്‍ക്കസിലെ അഭ്യാസികളോ ആയി സ്വയം നിര്‍ണയിക്കുന്ന എഴുത്തുകാരുടെ പടപ്പുകള്‍ അവരുടെ ഭൗമകാലം പോലും താണ്ടുകയുമില്ല.
ജീവിതത്തെ ഒരു മാധ്യമത്തിലൂടെ ആവിഷ്‌കരിക്കാനുള്ള മനുഷ്യയത്‌നത്തിന്റെ കൊടിപ്പടം ഏന്തുന്നത് എഴുത്തുകാരാണ്. എഴുത്തിലാണു ജീവിതത്തിന്റെ ഉണ്മ തിരനോക്കുന്നത്. ബാക്കിയുള്ളവയെല്ലാം കേവലം വിശദാംശങ്ങള്‍ മാത്രം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  3 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  3 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  3 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  3 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  3 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  3 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  3 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 days ago