മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ ഇനി പൊതുശൗചാലയവും
മാഹി: സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി മാഹി മേഖലയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു പമ്പുടമകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍. മാഹി നഗരസഭാ കമ്മിഷണര്‍ അമല്‍ ശര്‍മ്മ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പമ്പുടമകള്‍ പ്രതിഷേധം അറിയിച്ചു.
ടോയ്‌ലറ്റുകള്‍ ഇല്ലാത്ത മദ്യശാലകളില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കുക, സര്‍ക്കാര്‍ ഓഫിസുകളിലെ ടോയ്‌ലറ്റുകളും പൊതുശൗചാലയമാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പെട്രോള്‍ പമ്പുകളുടെ മുന്നില്‍ പാതയോരത്തും ശൗചാലയത്തിനു മുന്നിലും പൊതുശൗചാലയമെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പമ്പുടമകള്‍.
മേഖലകളില്‍ വാഹനയാത്രികര്‍ക്കു പോലും ശൗചാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ പമ്പുടമകള്‍ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."