സര്‍ക്കാരിന്റേത് യുദ്ധപ്രഖ്യാപനം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ബലപ്രയോഗത്തിലൂടെ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി സത്താര്‍ പന്തലൂരും അഭിപ്രായപ്പെട്ടു.
ഇടത്തരക്കാരും ദരിദ്രരും താമസിക്കുന്ന പ്രദേശങ്ങളില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവര്‍ പോരാടുന്നത്. വികസനത്തിന് ആരും എതിരല്ല; ഇത്തരം പദ്ധതികള്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അതിന് തയാറില്ലെങ്കില്‍ നഷ്ട പരിഹാരം, പുനരധിവാസം, കെട്ടിട നിര്‍മാണങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലുള്ള ആശങ്ക പരിഹരിക്കാനും വ്യക്തത വരുത്താനും മുഖ്യമന്ത്രി തയാറാവണം. ബംഗാളില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് വേണ്ടി നന്ദിഗ്രാമിലെയും സിംഗൂരിലെയും ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയതിന്റെ ഫലമെന്തായിരുന്നുവെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."