HOME
DETAILS
MAL
നിയമം ലംഘിച്ചാല്‍ തോമസ് ചാണ്ടിക്കെതിരേ ഇനിയും കേസെടുക്കും: കാനം
backup
November 03 2017 | 00:11 AM
ആലുവ: തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാല്‍ തോമസ് ചാണ്ടിക്കെതിരേ സര്‍ക്കാര്‍ ഇനിയും കേസെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കില്ല. ഇത് തന്നെയാണ് സുധാകര റെഡ്ഢിയും പറഞ്ഞിട്ടുള്ളത്. ഇതിനെതിരേ തോമസ് ചാണ്ടി നടത്തിയ ആരോപണം ജനം തള്ളും. ഓരോരുത്തരും നിലവാരം അനുസരിച്ചാണ് സംസാരിക്കുന്നത്.
എല്‍.ഡി.എഫ് മന്ത്രിസഭയില്‍നിന്ന് ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും രാജിവച്ചത് മുന്നണി ആവശ്യപ്പെട്ടിട്ടല്ല. അതത് നേതാക്കള്‍ സ്വയം എടുത്ത തീരുമാനം അവരുടെ പാര്‍ട്ടിയും മുന്നണിയും അംഗീകരിക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."