കോടതിയില്‍ ഹാജരായില്ല; മുന്‍ പ്രസിഡന്റിനെതിരേ അറസ്റ്റ് വാറന്‍ഡ്
കാറ്റലോണിയ: സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയുടെ നേതാക്കള്‍റിമാന്‍ഡില്‍. സ്പാനിഷ് ഹൈക്കോടതിയാണ് റിമാന്‍ഡ് ചെയ് തത്. കാറ്റലോണിയന്‍ ഭരണകൂടത്തിലുണ്ടായ എട്ടുപേര്‍ക്കെതിരേയാണ് നടപടി. എന്നാല്‍, മുന്‍ കാറ്റലോണിയന്‍ പ്രസിഡന്റും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ പ്രധാനിയുമായ കാര്‍ലസ് പുജമോണ്ട് കോടതിയില്‍ ഹാജരായില്ല. ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലന്‍ ഭരണകൂടത്തിലെ മന്ത്രിസഭാംഗങ്ങള്‍ ബെല്‍ജിയത്തിലേക്കു കടന്നിരുന്നു. ഇവരില്‍ തിരികെയെത്തിയ ഒറിയല്‍ ജന്‍ഗുറാസ്, ജോക്വിന്‍ ഫോണ്‍, റൗള്‍ റൊമേവ തുടങ്ങി എട്ടുപേരെയാണ് റിമാന്‍ഡ് ചെയ്തത്. മുന്‍ ബിസിനസ് മന്ത്രി സാന്റിവിലയ്ക്ക് ജാമ്യം അനുവദിച്ചു. ഇദ്ദേഹം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുമുന്‍പ് രാജിവച്ചിരുന്നു. ഇപ്പോള്‍ ചുമത്തിയ വകുപ്പുകളനുസരിച്ച് ഇവര്‍ക്കു 30 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ബെല്‍ജിയത്തില്‍ തുടരുന്ന അഞ്ചുപേര്‍ക്കെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന കോടതിനടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് പുജമോണ്ടിന്റെ നിലപാട്. സ്‌പെയിനിലേക്കു മടങ്ങില്ലെന്നും വേണമെങ്കില്‍ ബെല്‍ജിയത്തിലെത്തി ചോദ്യംചെയ്യാമെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകനായ പോള്‍ ബെക്കര്‍ട്ട് പറഞ്ഞു.കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണം പ്രഖ്യാപിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. കൂടാതെ, ഡിസംബര്‍ 21നു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പുജമോണ്ട് അടക്കമുള്ളവര്‍ക്കു മത്സരിക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."