ഹാദിയയുടെ വീട്ട് തടങ്കല്‍ മതേതര സമൂഹത്തിന് അപമാനം: റഹ്മാനീസ് അസോസിയേഷന്‍
കടമേരി: ഹാദിയ നേരിടുന്നത് നീതി നിഷേധവും ഏത് മതത്തിലും വിശ്വസിക്കാനുള്ള പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്ന് റഹ്മാനീസ് അസോസിയേഷന്‍ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് അധ്യക്ഷനായി. കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര, യൂസുഫ് മുസ്‌ലിയാര്‍ മലപ്പുറം, സി.എച്ച് മഹ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ബശീര്‍ ഫൈസി ചീക്കോന്ന്, ഫരീദ് റഹ്മാനി കാളികാവ്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, കെ.എം ലത്തീഫ് നദ്‌വി, ഹനീഫ് റഹ്മാനി കൊടുവള്ളി, സൈതലവി റഹ്മാനി റാക്കോട്, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ, ഇസ്മാഈല്‍ റഹ്മാനി കാപ്പ്, മുഹമ്മദ് റഹ്മാനി തരുവണ, ഹാരിസ് റഹ്മാനി തിനൂര്‍, റാഫി റഹ്മാനി പുറമേരി, നൗഷാദ് റഹ്മാനി മേല്‍മുറി,മുസ്തഫ റഹ്മാനി വാവൂര്‍, സിറാജ് റഹ്മാനി വേങ്ങൂര്‍ പ്രസംഗിച്ചു. യൂസുഫ് റഹ്മാനി സ്വാഗതവും സലാം റഹ്മാനി കൂട്ടാലുങ്ങല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."