ജില്ലാ കലക്ടറുടെ സഫലം ലഭിച്ചത് 532 പരാതികള്‍; സഫലമായത് 459
കാട്ടിക്കുളം: ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐ.എ.എസിന്റെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം 2017ല്‍ പരാതികളുടെ പ്രവാഹം.
കാട്ടികുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ നടന്ന പരിപാടിയില്‍ 532 പരാതികളാണ് ലഭിച്ചത്. ഇതില്‍ 459 പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കി. പട്ടയം, നികുതി, റവന്യു സംബന്ധമായ പരാതികള്‍, ധനസഹായം സംബന്ധിച്ച പരാതികള്‍ എന്നിവയാണ് പരിഗണിച്ചത്. പുതിയതായി 273 പരാതികള്‍ ലഭിച്ചു.
ആദ്യം ലഭിച്ച പരാതികള്‍ക്ക് അപേക്ഷ ലഭിച്ച ക്രമമനുസരിച്ച് തയാറാക്കിയ മറുപടി നല്‍കുകയും.
പുതിയതായി പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുകയും ടോക്കണ്‍ നല്‍കി കലക്ടറെ കാണാന്‍ അവസരം ഒരുക്കുകയുമാണ് ചെയ്തത്. ഇതില്‍ അംഗവൈകല്യമുള്ളവരെയും മറ്റു ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരെയും വരിയില്‍ നിര്‍ത്താതെ പ്രത്യേകം പരിഗണിക്കുകയും ചെയ്തു.
ഭൂമി സംബന്ധമായ 402 പരാതികള്‍ ലഭിച്ചതില്‍ 332 എണ്ണം തീര്‍പ്പാക്കി. പരിപാടിയില്‍ 6 പേര്‍ക്ക് പട്ടയം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കനായുള്ള 64 പരാതികളില്‍ 64 എണ്ണവും തീര്‍പ്പാക്കി. കാന്‍സര്‍ പെന്‍ഷന്‍ ലഭിക്കാനുള്ള 10 പരാതികളില്‍ 10 എണ്ണവും പരിഹരിച്ചു.
പയ്യമ്പള്ളി, മാനന്തവാടി, തിരുനെല്ലി, തൃശ്ശിലേരി വില്ലേജുകളിലെ റവന്യൂ സംബന്ധമായ പരാതികളായിരുന്നു അധികവും.
പുതുതായി ലഭിച്ച പരാതികളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡപ്യൂട്ടി കലക്ടര്‍മാരായ എസ് സന്തോഷ്‌കുമാര്‍, ടി സോമനാഥന്‍, വയനാട് എ.ഡി.എം കെ.എം രാജു, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി മേഴ്‌സി, മാനന്തവാടി താഹസില്‍ദാര്‍ എന്‍.ഐ ഷാജു, അഡീഷനല്‍ താഹസില്‍ദാര്‍, കെ.ജി സുരേഷ് ബാബു, മാനന്തവാടി, പയ്യമ്പള്ളി, തൃശ്ശിലേരി, തിരുനെല്ലി വില്ലേജുകളിലെ വില്ലേജ് ഓഫിസര്‍മാര്‍, കലക്ടറേറ്റിലേയും താലൂക്ക് ഓഫിസിലേയും വില്ലേജ് ഓഫിസിലേയും ജീവനാക്കാര്‍ ഉള്‍പ്പെടെ എഴുപതോളം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച പരിപാടി ഉച്ചക്ക് രണ്ടു മണിയോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."