പശ്ചിമഘട്ട സംരക്ഷണം; എം.പിമാരുടെ യോഗം ഏറെ പ്രതീക്ഷ നല്‍കുന്നത്
ചെറുതോണി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള കരട് വിജ്ഞാപനത്തില്‍ നിന്നും ജനവിരുദ്ധ പരാമര്‍ശങ്ങളില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത എം.പി. മാരുടെ യോഗം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. പറഞ്ഞു.
അങ്ങേയറ്റം തുറന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സെപ്റ്റംബര്‍ 4 ലെ കരട് വിജ്ഞാപനം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും കരട് വിജ്ഞാപനത്തില്‍ നിന്നും പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയ തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ജനജീവിതത്തെ ഒരു രീതിയിലും ബാധിക്കാത്ത രീതിയില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമാണ് മന്ത്രി യോഗത്തെ അറിയിച്ചത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ദോഷവശങ്ങള്‍ പ്രതിപാദിക്കുന്ന താന്‍ തന്നെ തയ്യാറാക്കിയ 121 പേജുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ വയ്ക്കുകയും അതിന്‍മേല്‍ വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
പശ്ചിമഘട്ട പ്രദേശം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ മുഴുവന്‍ എം.പി. മാരും തനിക്ക് പിന്തുണ നല്‍കുകയും വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം നല്‍കുകയും ചെയ്തതായി എം.പി. വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."