HOME
DETAILS

മിശ്രവിവാഹങ്ങളെല്ലാം ലൗജിഹാദല്ല: നഖ്‌വി അടുത്തവര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി ഇല്ല

  
backup
November 04 2017 | 19:11 PM

%e0%b4%ae%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b2%e0%b5%97



ന്യൂഡല്‍ഹി: എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദിന്റെ പരിധിയില്‍ വരില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണ് ഞാന്‍. ഞാനും മിശ്രവിവാഹതനാണ്. എല്ലാ മിശ്രവിവാഹങ്ങളും ലൗജിഹാദ് അല്ല. എവിടുന്നാണ് ഈ ലൗജിഹാദ് എന്ന പദം വന്നതെന്ന് എനിക്കറിയില്ല. ഒരുരാജ്യവും നിര്‍ബന്ധിത മതംമാറ്റത്തെ അംഗീകരിക്കില്ല. എന്നാല്‍ മതപരിവര്‍ത്തനത്തിനു പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നുവെന്നു തെളിഞ്ഞാല്‍ അത് അന്വേഷിക്കപ്പെടണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്വകാര്യ വെബ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി. മുസ്‌ലിംയുവാക്കളും ഇതരമതത്തിലുള്ള യുവതികളും തമ്മിലുള്ള വിവാഹങ്ങള്‍ ലൗജിഹാദ് ആണെന്ന ആരോപണവുമായി സംഘ്പരിവാര്‍ രേഗത്തെത്തുകയും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ സജീവമാകുകയും ചെയ്യുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പൊതുവേ ഇന്ത്യയിലെ വിശ്വാസികള്‍ മതതീവ്രവാദത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണ്. അല്‍ഖാഇദക്ക് ഇന്ത്യയില്‍ വിജയിക്കാനായിട്ടില്ല. അതേ പോലെതന്നെ ഐ.എസ്സിനും ഇന്ത്യയില്‍ സ്വാധീനം ചെലുത്താനായില്ല. ഐ.എസുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ ഉണ്ടെങ്കിലും മൊത്തത്തില്‍ യൂറോപ്പിലേതുപോലുള്ള സ്വാധീനം ഐ.എസിന് ഇന്ത്യയിലില്ല. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നതിനോടൊപ്പം ഇന്ത്യക്കാര്‍ തീവ്രചിന്താഗതിക്കാരില്‍ നിന്ന് അകന്നുനില്‍ക്കുകയുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അവഗണിച്ചും ഗോരക്ഷാപ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടുവെന്നതു നേരാണ്. എന്നാല്‍ അത്തരം അക്രമാസക്ത നടപടികള്‍ സര്‍ക്കാരിന്റെ വികസന അന്‍ഡകളെ മാറ്റില്ല. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതുമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഒരിക്കലും പ്രീണനരാഷ്ട്രീയം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.
അടുത്തവര്‍ഷത്തോടെ ഹജ്ജ് സബ്‌സിഡി ഒഴിവാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഹജ്ജ് സബ്‌സിഡി തീര്‍ഥാടകര്‍ക്കു ലഭിക്കുന്നില്ല, അത് എയര്‍ഇന്ത്യാ കമ്പനിക്കാണു പോവുന്നത്. ഹജ്ജ് നയം സംബന്ധിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഏകസിവില്‍കോഡ് നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഒരു പൊതുസിവില്‍ കോഡിന് അഭിപ്രായൈക്യം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ചോദ്യത്തോട് പ്രതികരക്കവേ അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago