ഹൂതി സ്ഥാപനങ്ങള്‍ക്ക് സഹായം: രൂക്ഷമായി വിമര്‍ശിച്ച് സഊദി
റിയാദ്: യമനില്‍ വിമതരായ ഹൂതികള്‍ക്ക് പണം നല്‍കിയെന്ന യു.എന്‍ റിപ്പോര്‍ട്ടിനെതിരേ സഊദി രംഗത്തെത്തി. വിമതരുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പതിനാലു മില്യണ്‍ ഡോളര്‍ സഹായം നല്‍കിയെന്ന യു.എന്‍ നടപടിക്കെതിരേയാണ് സഊദി രംഗത്തെത്തിയത്.
യു.എന്‍ നടപടി അപലപനീയമാണെന്നും സഊദി അതിര്‍ത്തിയില്‍ മാത്രം ആയിരക്കണക്കിന് കുഴിബോംബുകള്‍ നിക്ഷേപിച്ച് ഭീതിപരത്തുന്ന സ്ഥിതി വിശേഷമാണ് ഹൂതികള്‍ നടത്തുന്നതെന്നും സഊദി ആരോപിച്ചു.
യു.എന്‍ നടപടി പുനഃപരിശോധിക്കണമെന്നും ഹൂതികളെ അംഗീകരിക്കുന്ന നടപടി ഒരിക്കലും സ്വീകാര്യമല്ലെന്നും സഊദി തുറന്നടിച്ചു.
യു.എന്നില്‍ സ്‌പെഷല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ഡികോളനൈസേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഏതാനും ആഴ്ചകളായി രൂക്ഷമായ സംഘര്‍ഷം നടക്കുന്ന യമനില്‍ ഇതിനകം അഞ്ഞൂറിലധികം വിമത സൈനികര്‍ കൊല്ലപ്പെട്ടതായി യെമന്‍ സൈന്യം അറിയിച്ചു.
ഹൂതികളും മറ്റു വിമതരും യമന്‍ സൈന്യവുമായുണ്ടണ്ടായ ഏറ്റുമുട്ടലുകളിലും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. പ്രധാന നഗരമായ തായിസിലാണ് ഇപ്പോള്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.
കൂടാതെ മറ്റു പല പ്രവിശ്യകളിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടണ്ട്. തലസ്ഥാന നഗരിയായ സന്‍ആയിലെ നഹ്മില്‍ നടന്ന വ്യോമാക്രമണത്തില്‍ മാത്രം 200ല്‍ കൂടുതല്‍ വിമതരാണ് കൊല്ലപ്പെട്ടത്. കൂടാതെ, ഹൂതികളുടെ കമാന്‍ഡണ്ടര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."