അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കണമെന്ന് ഉ.കൊറിയ
വിയന്ന: ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് തങ്ങള്‍ക്കെതിരേ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കണമെന്ന് ഉത്തരകൊറിയ. ഉപരോധംകൊണ്ട് മനുഷ്യാവകാശ ലംഘനവും വംശീയ ഉന്മൂലനവുമാണ് ലക്ഷ്യമാക്കുന്നതെന്ന് യു.എന്നിലെ ഉ.കൊറിയന്‍ പ്രതിനിധി പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തില്‍ തങ്ങളെ സമ്മര്‍ദത്തിലാക്കാനാണ് യു.എന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ എല്ലാതരത്തിലുമുള്ള മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണ് നടപടിയെന്ന് ഉ.കൊറിയ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യാസന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഉപരോധം നീക്കണമെന്ന ആവശ്യവുമായി ഉ.കൊറിയ രംഗത്തെത്തിയത്. നേരത്തേ അന്താരാഷ്ട്ര ഉപരോധം ഉ.കൊറിയയുടെ സാമ്പത്തികമേഖലയെയും അവിടുത്തെ ജനങ്ങളെയും ദുരിതത്തിലാക്കുമെന്ന് യു.എന്‍ അഭിപ്രായപ്പെട്ടിരുന്നു. വിവിധ ഘട്ടങ്ങളിലായി യു.എന്നും മറ്റ് രാജ്യങ്ങളും ഉ.കൊറിയക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര മുന്നറിയിപ്പ് വകവയ്ക്കാതെ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."