യാത്രക്കാരുടെ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എയര്‍ഇന്ത്യക്ക് വീഴ്ച
കൊണ്ടോട്ടി: ആഭ്യന്തര മേഖലയില്‍ വിമാന യാത്രക്കാരുടെ പാരതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എയര്‍ഇന്ത്യക്ക് വീഴ്ച്ച. ഇക്കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുളള മാസങ്ങളില്‍ രാജ്യത്തിനകത്ത് നടത്തിയ വിമാന സര്‍വിസുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതും, അവ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതും എയര്‍ഇന്ത്യയാണ്.
കഴിഞ്ഞ ഒന്‍പത് മാസത്തെ എയര്‍ ട്രാഫിക് റിപ്പോര്‍ട്ടിലാണ് യാത്രക്കാരുടെ പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് എയര്‍ഇന്ത്യക്കാണെന്ന് കണ്ടെത്തിയത്.
എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ജെറ്റ്‌ലെറ്റ്, സ്‌പെയ്‌സ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ഗോ, ട്രൂജെറ്റ്, സൂം എയര്‍, വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ നല്‍കിയ എയര്‍ ട്രാഫിക് റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്ടറില്‍ യാത്രക്കാരുടേതായി 6240 പരാതികള്‍ ലഭിച്ചത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 5403 പരാതികള്‍ക്ക് പരിഹാരം കണ്ടെങ്കിലും 837 പരാതികള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
തീര്‍പ്പ് കല്‍പ്പിക്കാനുളള പരാതികളില്‍ 801 കേസുകളും എയര്‍ ഇന്ത്യയുടേതാണ്. ശേഷിക്കുന്ന 35 എണ്ണം ജെറ്റ് എയര്‍വെയ്‌സ്, ജെറ്റ്‌ലെറ്റ് എന്നിവയുടേതും ഒരു കേസ് വിസ്താര വിമാന കമ്പനിയുടേതുമാണ്.
വിമാനം റദ്ദാക്കല്‍, ജീവനക്കാരുടെ മോശം പെരുമാറ്റം, ലഗേജ് നഷ്ടപ്പെടല്‍, നഷ്ടപരിഹാരം നിഷേധിക്കല്‍ തുടങ്ങിയ പരാതികളാണ് വിമാന കമ്പനികള്‍ക്കെതിരേ യാത്രക്കാരില്‍ നിന്ന് ഉയരുന്നത്. വിമാന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പരാതി ഉന്നയിച്ചത് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവക്കെതിരേയാണ്. ഇതില്‍ മറ്റു വിമാന കമ്പനികള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ സമയത്തിന് പരിഹാരം കാണുമ്പോള്‍ എയര്‍ഇന്ത്യ ഇതില്‍ പിറകോട്ടാണ്.
കഴിഞ്ഞ ജനുവരിയില്‍ എയര്‍ഇന്ത്യക്ക് 334 പരാതികളാണ് ലഭിച്ചത്. ഇതില്‍ 142 പരാതികളും പരിഹരിച്ചില്ല. ഫെബ്രുവരിയില്‍ 306 കേസുകളില്‍ 96 എണ്ണത്തിലും, മാര്‍ച്ചില്‍ 242 കേസില്‍ 99 എണ്ണത്തിലും തീര്‍പ്പായിട്ടില്ല. മറ്റുമാസങ്ങളില്‍ ലഭിച്ച പരാതികള്‍ ഇങ്ങിനെ. ബ്രാക്കറ്റില്‍ തീര്‍പ്പാക്കാത്ത കേസുകള്‍.ഏപ്രില്‍ 226(83),മെയ് 245(134),ജൂണ്‍ 196(77),ജുലൈ 218(55),ആഗസ്റ്റ് 211(58),സെപ്തംബര്‍ 208(68).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."