HOME
DETAILS
MAL
ട്രംപ് പൊങ്ങച്ചക്കാരന്‍; സീനിയര്‍ ബുഷ് വോട്ട് ചെയ്തത് ഹിലരിക്ക്
backup
November 06 2017 | 01:11 AM
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പൊങ്ങച്ചക്കാരനാണെന്നു പറഞ്ഞ് സീനിയര്‍ ബുഷ് വോട്ട് ചെയ്തത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് മുന്‍ റിപബ്ലിക്കന്‍ നേതാവ് ഹിലരിക്കു വോട്ട് ചെയ്തത്.
അമേരിക്കന്‍ ചരിത്രകാരന്‍ മാര്‍ക്ക് അപ്‌ഡെഗ്രോവിന്റെ അടുത്തിടെ പുറത്തിറങ്ങിയ 'ദ ലാസ്റ്റ് റിപബ്ലിക്കന്‍സ് ' എന്ന പുസ്തകത്തിലാണു പുതിയ വെളിപ്പെടുത്തല്‍. താന്‍ ട്രംപിനെ ഇഷ്ടപ്പെടുന്നില്ലെന്ന് 2016 മെയില്‍ സീനിയര്‍ ബുഷ് തന്നോട് വെളിപ്പെടുത്തിയിരുന്നതായി അപ്‌ഡെഗ്രോവ് പറഞ്ഞു. ''എനിക്ക് അയാളെ കുറിച്ച് അധികം അറിയില്ല. പക്ഷെ, അയാളൊരു പൊങ്ങച്ചക്കാരനാണെന്ന് അറിയാം. അയാള്‍ നമ്മുടെ നേതാവാകുന്നത് താന്‍ ആഗ്രഹിക്കുന്നില്ല''-ഇതായിരുന്നു സീനിയര്‍ ബുഷിന്റെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."