പറവൂരിലെ വഴിയോര കച്ചവടക്കാരെ നീക്കും
പറവൂര്‍: നഗരത്തിലെ വഴിയോര കച്ചവടക്കാരെ നീക്കാന്‍ നഗരസഭാതീരുമാനം. ഓണത്തിന് മുമ്പ് ഫുട്പാത്ത് കച്ചവടക്കാരെയും റോഡരികില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരെയും കര്‍ശനമായും നീക്കം ചെയ്യാനാണ് ചെയര്‍മാന്‍ രമേഷ് ഡികുറുപ്പിന്റെ അധ്യക്ഷതയില്‍ ഇന്നലെ നഗരസഭയില്‍ കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചത്.
ഇതോടെ പറവൂര്‍ പട്ടണത്തിലെ പാവപ്പെട്ട ചെറുകിടകച്ചവടക്കാരുടെ ഓണക്കച്ചവടം അവതാളത്തിലാകും. നഗരത്തിലെ റൗണ്ട് ട്രാഫിക് സംവിധാനവും പ്രായോഗികമല്ലെന്നും ഇത് നടപ്പാക്കിയാല്‍ കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പുതിയ ട്രാഫിക് നയം രൂപികരിക്കുന്നതിന് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ ഈമാസം 20 ന് മുമ്പായി പറവൂര്‍ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ ഓഫിസില്‍ അറിയിക്കാനും കമ്മിറ്റി ശുപാര്‍ശചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."