ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള ഡിസംബര്‍ എട്ടിന് തുടങ്ങും
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള ഡിസംബര്‍ എട്ടിന് തുടങ്ങും. പ്രതിനിധി പാസിനുള്ള രജിസ്‌ട്രേഷന്‍ ഈമാസം 10 മുതല്‍ ആരംഭിക്കും. എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആഫ്രിക്കന്‍ സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്‌സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിക്കും.
പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."