HOME
DETAILS

സ്വാതന്ത്ര്യദിനം: കൊച്ചിയിലും പരിസരത്തും കനത്ത സുരക്ഷ

  
backup
August 13, 2016 | 10:00 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf


കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചിയിലും സമീപ പ്രദേശങ്ങളും സുരക്ഷാ വലയത്തില്‍. രാജ്യത്തെതന്നെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ മുന്‍പന്തിയിലുള്ള കൊച്ചിയില്‍ പഴുതടച്ച സുരക്ഷയാണ് സുക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്. ഇതിനോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലിസ് കര്‍ശന പരിശോധന ആരംഭിച്ചു.
റെയില്‍വെ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും ഷോഡോ പൊലിസിന നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ കസ്റ്റഡിയിലെടുക്കാനും വിശദമായി ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് പറഞ്ഞു.
റെയ്ല്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലെ ലോഡ്ജുകളും അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്ന കാക്കനാട് കലക്ടറേറ്റ് മതൈാനിയിലും മറന്‍ൈഡ്രൈവിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കലക്ടറേറ്റ് പരേഡ് ഗ്രൗണ്ട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇവിടെ പരേഡിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കാണികള്‍ക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന ആലോചനാ യോഗത്തില്‍ കലക്ടര്‍ നല്‍കിയിരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ സേവനവും ഇവിടെയുണ്ടാകും.
വിദേശികള്‍ കൂടുതല്‍ വന്നുപോകുന്ന ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലും ഷാഡോ പൊലിസിനെ വ്യന്യസിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഭീകരാക്രമണം തടയാനുള്ള ശ്രമത്തിലാണു തങ്ങളെന്ന് കമ്മിഷണര്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതില്‍ കേരളവും ഉള്‍പ്പെടുന്നു. ഈ സാഹ്യചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചി ഒരു പ്രധാനകേന്ദ്രമായതിനാല്‍ കൂടുതല്‍ കനത്ത സുരക്ഷയാണ് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താനുള്ള തീവ്രശ്രമത്തിലാണ് പൊലിസ്. ബസ്, ട്രെയിന്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന പൊതിക്കെട്ടുകള്‍, പാത്രങ്ങള്‍, ബാഗുകള്‍ എന്നിവ ഒരു കാരണവശാലും എടുക്കരുതെന്നും സംശയകരമായ സാഹചര്യത്തില്‍ വാഹനങ്ങളോ വ്യക്തികളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്ത പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്: മലപ്പുറത്തും കോഴിക്കോടും ഇൻകം ടാക്‌സ് റെയ്ഡ്

Kerala
  •  4 days ago
No Image

ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ

uae
  •  4 days ago
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  4 days ago
No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

International
  •  4 days ago
No Image

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

Kuwait
  •  4 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

oman
  •  4 days ago
No Image

ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...

uae
  •  4 days ago
No Image

ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി

Cricket
  •  4 days ago
No Image

ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

oman
  •  4 days ago
No Image

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

uae
  •  4 days ago