പറ്റിച്ചു, ബാങ്ക് ജീവനക്കാരേയും
നോട്ടു നിരോധനം ബാങ്കുകള്‍ക്കു മുന്നില്‍ തീര്‍ത്ത നീണ്ടവരികളെ കുറിച്ചും വരിനിന്നവര്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും വാചാലരാവുമ്പോള്‍ ചിത്രത്തില്‍ അകപ്പെടാതെ പോയ ചിലരുണ്ട്്.
ബാങ്ക് ജീവനക്കാര്‍- നിരോധനം വന്നതോടെ ജോലിഭാരം എത്രയോ ഇരട്ടിയായി വര്‍ധിക്കുകയാണുണ്ടായത്. രാപകലെന്നില്ലാതെ നോട്ടു കെട്ടുകളുമായി മല്ലിട്ട ദിനങ്ങള്‍. അധിക ജോലിക്ക് അധിക കൂലിയെന്നതായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. എന്നാല്‍ വാഗ്്ദാനങ്ങള്‍ അതുപോലെ അവശേഷിച്ചു. 50 ശതമാനം ജീവനക്കാര്‍ക്കു പോലും അധികജോലിയുടെ കൂലി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
നോട്ട് നിരോധന ദുരിതത്തില്‍ ജീവന്‍ പൊലിഞ്ഞവരില്‍ പത്തിലേറെ പേര്‍ ബാങ്ക് ജീവനക്കാരാണെന്നാണ് യൂനിയനുകള്‍ പറയുന്നത്. പത്തു ലക്ഷം വരുന്ന ജീവനക്കാരാണ് നോട്ടു മാറ്റാനും നിക്ഷേപിക്കാനും മറ്റുമായി ബാങ്കുകളിലെത്തിയിരുന്ന കോടിക്കണക്കിനാളുകളെ കൈകാര്യം ചെയ്തിരുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെയുണ്ടായ അനുഭവങ്ങള്‍ മാറ്റാനാവാത്ത മുറിവുകളാണ് പലരുടേയും മനസുകളില്‍ ഏല്‍പിച്ചിരിക്കുന്നത്- ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം പറയുന്നു.
നോട്ടുകള്‍ മാറ്റി നല്‍കാത്തതിനും പൊതുജനങ്ങള്‍ തെറി പറഞ്ഞ അവസരങ്ങള്‍ നിരവധിയായിരുന്നു. നിശ്ചിത എണ്ണം നോട്ടുകള്‍ മാത്രമേ ബാങ്കുകള്‍ നല്‍കൂ എന്ന റിസര്‍വ്വ് ബാങ്കിന്റെ നിലപാടും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വെങ്കടാചലം ചൂണ്ടിക്കാട്ടി. ബ്രാഞ്ചുകളാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടി കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നോ നോട്ടു നിരോധനമെന്നും രോഷാകുലനായി. കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ പോരാട്ടമാണെന്ന സര്‍ക്കാറിന്റെ വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."