HOME
DETAILS
MAL
റിയാദ് മിസൈല്‍ ആക്രമണം യുദ്ധക്കുറ്റമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്
backup
November 08 2017 | 02:11 AM
റിയാദ്: സഊദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം യുദ്ധക്കുറ്റമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്നും ഹൂതികള്ക്കുവേണ്ട ആയുധങ്ങള്‍ നല്‍കുന്നത് ഇറാനാണെന്നും സഊദി കുറ്റപ്പെടുത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യമനിലെ മുഴുവന്‍ തുറമുഖങ്ങളും താല്കാലികമായി അടച്ചതായി സഊദി സഖ്യസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇറാന് നടപടിയെ സഊദി കിരീടാവകാശിയും ശക്തമായി എതിര്‍ത്തു. യമനിലെ വിമതര്‍ക്ക് ആയുധങ്ങള്‍ നല്കുന്ന ഇറാന്റെ നടപടി യുദ്ധത്തിലെ നേരിട്ടുള്ള കൈകടത്തലാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."