വിജയപ്പെരുമഴ
തിരുവനന്തപുരം: ഇതാണ് കളി. ഇതാണ് ജയം. എട്ടോവറിലേക്ക് ചുരുങ്ങിയ കാര്യവട്ടത്തെ കുട്ടിപ്പോരില്‍ കോഹ്‌ലി പടയ്ക്ക് തകര്‍പ്പന്‍ വിജയം. ആവേശപ്പോരില്‍ ന്യൂസിലന്‍ഡിനെ ആറ് റണ്ണിന് വീഴ്ത്തി ഇന്ത്യ ടി20 കിരീടവും പരമ്പരയും നേടി. ഇന്ത്യ 67-5. ന്യൂസിലന്‍ഡ് 61-6. മഴ തീര്‍ത്ത ആശങ്ക പെയ്തു തീര്‍ന്നതോടെ രണ്ടര മണിക്കൂര്‍ വൈകി സ്‌പോര്‍ട്‌സ് ഹബ്ബിലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തിന് തുടക്കമായി. എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിം വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ബാറ്റിങിന് തുടക്കമിട്ടത്. പുതിയ പന്തുമായി എത്തിയ ട്രെന്റ് ബൂള്‍ട്ടിനെതിരേ ആദ്യ ഓവറില്‍ ഒരു ബൗണ്ടറി അടക്കം ഇന്ത്യ ഏഴ് റണ്‍ നേടി. ആദ്യ ഓവറിലെ നാലാമത്തെ പന്ത് ശിഖര്‍ ധവാന്‍ കാര്യവട്ടത്തെ ആദ്യ ബൗണ്ടറി നേടി. ക്യാപ്റ്റന്‍ കെയിം വില്യംസണിന്റെ ബൗള്‍ ചെയ്യാനുള്ള തീരുമാനം ബൗളര്‍മാര്‍ നടപ്പാക്കി തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ മിച്ചല്‍ സാന്റ്‌നര്‍ വിട്ടു നല്‍കിയതും ഏഴ് റണ്‍ മാത്രം. മൂന്നാം ഓവര്‍ എറിഞ്ഞ ടിം സൗത്തി രണ്ടാം പന്തില്‍ ശിഖര്‍ ധവാനെയും മൂന്നാം പന്തില്‍ രോഹിത് ശര്‍മയെയും പവലിയനിലേക്ക് മടക്കി. ടിമിനെ ഉയര്‍ത്തി അടിക്കാനുള്ള ധവാന്റെ ശ്രമം സ്‌ക്വയര്‍ ലഗില്‍ സാറ്റ്‌നറുടെ കൈകളില്‍ ഒതുങ്ങി. ആറ് പന്തില്‍ നിന്നും ആറ് റണ്ണുമായി ധവാന്‍ കൂടാരം കയറി.
തൊട്ടു പിന്നാലെ ഡീപ്‌സ്‌ക്വയര്‍ ലഗില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. ഒന്‍പത് പന്തില്‍ എട്ട് റണ്ണായിരുന്നു രോഹിതിന്റെ സംഭാവന. പിന്നാലെ വന്ന നായകന്‍ വിരാട് കോഹ്്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകാന്‍ ശ്രമം നടത്തി. ആ ശ്രമത്തിന് അധികം ആയുസുണ്ടായില്ല. നാലാം ഓവറിലെ അഞ്ചാം പന്തില്‍ കോഹ്്‌ലി പുറത്തായി. ഇഷ് സോധിയുടെ പന്തില്‍ ബൂള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് ആറ് പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സറും അടക്കം 13 റണ്‍ നേടിയാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്. കോഹ്്‌ലി മടങ്ങിയതോടെ ശ്രേയസിന് കൂട്ടായി മനീഷ് പാണ്ഡെ എത്തി. ഈ കൂട്ടുകെട്ടിനും അധികം പിടിച്ചു നില്‍ക്കാനായില്ല. ആറ് പന്തില്‍ ആറ് റണ്ണുമായി ശ്രേയസ് അയ്യരും മടങ്ങി. സോധിയുടെ പന്തില്‍ ഗുപ്ടില്‍ പിടിച്ചാണ് ശ്രേയസ് പുറത്തായത്. മനീഷിന് കൂട്ടായി ഹാര്‍ദിക് പാണ്ഡ്യ എത്തി. 6 ഓവര്‍ പൂര്‍ത്തിയയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന് 50. ഏഴാം ഓവറില്‍ ഇന്ത്യ 11 റണ്‍സ് നേടി. സാന്റ്‌നറെ ഹാര്‍ദിക് ലോങ് ഓഫില്‍ സിക്‌സറിന് പറത്തി.
അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച ഇന്ത്യക്ക് മനീഷ് പാണ്ഡെയെ നഷ്ടമായി. ബൗള്‍ട്ടിന്റെ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ച മനീഷിനെ അത്യുഗ്ര ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മനീഷിന്റെ ഷോട്ട് പറന്നെത്തി സാന്റ്‌നര്‍ കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴുമെന്നുറപ്പായി. ഇതോടെ പന്ത് ഓടിയെത്തിയ ഗ്രാന്റ്‌ഹോമിന് തട്ടി കൊടുത്തു. 11 പന്തില്‍ 17 റണ്ണുമായി ഇന്ത്യന്‍ ടോപ് സ്‌കോററായി മനീഷ് മടങ്ങിയത്. അവസാന നാല് പന്തില്‍ അഞ്ച് റണ്‍ നേടാനെ ഇന്ത്യക്കായുള്ളു. ഹാര്‍ദിക് പാണ്ഡ്യ (14), മഹേന്ദ്രസിങ് ധോണി (0) പുറത്താകാതെ നിന്നു. കിവികള്‍ക്കായി ടീം സൗത്തി രണ്ട് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. സോധി രണ്ട് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റും നേടി. പരമ്പര വിജയവും ഒന്നാം റാങ്കും തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ കിവികള്‍ ആദ്യ ഓവറില്‍ തന്നെ കത്തിക്കയറാന്‍ ശ്രമം തുടങ്ങി. ഭുവനേശ്വര്‍ കുമാറിന്റെ രണ്ടാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ കോളിന്‍ മണ്‍റോ സിക്‌സറിന് പറത്തി. ഇതേ ഓവറിലെ അവസാന പന്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ പുറത്താക്കി ഭുവനേശ്വര്‍ തിരിച്ചടിച്ചു.
രണ്ടാമത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ മണ്‍റോയെ ബുമ്‌റ രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിച്ചു ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചു. ബുമ്‌റയുടെ പന്ത് ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച മണ്‍റോയെ പിന്നോട്ടോടി ഡൈവിങ് ക്യാച്ചിലൂടെയാണ് രോഹിത് പിടികൂടിയത്. ആറ് പന്തില്‍ മണ്‍റോ ഏഴ് റണ്‍ നേടി. രണ്ട് വിക്കറ്റ് വീണതോടെ കിവികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. മൂന്നാം ഓവറില്‍ കോഹ്്‌ലി പന്തേല്‍പ്പിച്ചത് യുസ്്‌വേന്ദ്ര ചഹലിനെ. അഞ്ച് റണ്‍ മാത്രമാണ് ചഹല്‍ വിട്ടു കൊടുത്തത്. നാലാം ഓവറില്‍ ഭുവനേശ്വര്‍ 10 റണ്‍ വിട്ടു കൊടുത്തതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ രണ്ടിന് 26. അഞ്ചാം ഓവര്‍ എറിഞ്ഞത് കുല്‍ദീപ് യാദവ്. മൂന്നാമത്തെ പന്തില്‍ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ റണ്ണൗട്ടായി കൂടാരം കയറിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ വര്‍ധിച്ചു. 10 പന്തില്‍ നിന്നും എട്ട് റണ്‍ നേടിയ വില്യംസണ്‍ ഹാര്‍ദികിന്റെ നേരിട്ടുള്ള ഏറിലാണ് വീണത്. നാലാമത്തെ പന്തില്‍ കിവികള്‍ക്ക് അടുത്ത വിക്കറ്റും നഷ്ടമായി. നാലാമത്തെ പന്തില്‍ ഗ്ലെന്‍ വില്യംസിനെ ഡീപ് വിക്കറ്റില്‍ ധവാന്റെ കൈകളില്‍ എത്തിച്ച് കുല്‍ദീപ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു.
ആറാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത്. ആറ് ഓവര്‍ പൂര്‍ത്തിയയപ്പോള്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 12 പന്തില്‍ 29 റണ്‍സ്. ആറാം ഓവറിലെ ബുംറയുടെ ആദ്യ പന്തില്‍ കിവികള്‍ക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായി. നാല് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത നിക്കോളസിനെ ബുമ്‌റ ശ്രേസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ ബ്രൂസ് റണ്ണൗട്ടായി. റണ്‍ നേടാനുള്ള ശ്രമത്തിനിടെ പാണ്ഡ്യയുടെ ത്രോയില്‍ ധോനി ബ്രൂസിനെ വീഴ്ത്തി. കിവികളുടെ സ്‌കോര്‍ 486. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവര്‍ ത്രസിപ്പിക്കുന്നതായി മാറി. ജയിക്കാന്‍ വേണ്ടത് 19 റണ്‍സ്. ആദ്യ ബോളില്‍ ഒരു ബൈ. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം ബോളില്‍ ഗ്രാന്‍ഡോം സിക്‌സ് അടിച്ചു. നാലാം ബോള്‍ വൈഡ്. പിന്നീട് ഒരു റണ്‍. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ്. അവസാന പന്തില്‍ ഒരു റണ്‍. ഇതോടെ ആറ് റണ്‍ തോല്‍വിയുമായി പരമ്പര ഇന്ത്യക്ക് സമ്മാനിച്ച് കിവീസ് കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."