സത്‌നാം സിങിന്റെ കുടുംബത്തിന് പത്തു ലക്ഷം ധനസഹായം
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍നിന്ന് അറസ്റ്റിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മര്‍ദനമേറ്റു മരിച്ച ബിഹാര്‍ സ്വദേശി സത്‌നാം സിങിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആശുപത്രിയിലെ സഹ അന്തേവാസികളുടെയും ജീവനക്കാരുടെയും മര്‍ദനമേറ്റാണ് സത്‌നാം സിങ് മരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2012 ഓഗസ്റ്റ് നാലിനാണ് സത്‌നാം സിങ് മരിച്ചത്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
ആത്മീയാന്വേഷണവുമായി കേരളത്തിലെത്തിയ സത്‌നാമിനെ 2012 ഓഗസ്റ്റ് ഒന്നിന് വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുന്‍പ് ആശ്രമത്തില്‍ സത്‌നാമിനു ക്രൂരമായി മര്‍ദനമേറ്റതായി ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."