HOME
DETAILS
MAL
ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: കേസ് സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും
backup
November 08 2017 | 22:11 PM
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ തയാറാക്കിയ അന്തിമറിപ്പോര്‍ട്ടിന്മേല്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധിപറയും. സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് നല്കിയ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളിക്കളയണമോ എന്ന കാര്യത്തിലാണ് ഇന്ന് വിധി പറയുന്നത്. ഖാസിയുടെ അസ്വാഭാവിക മരണത്തില്‍ ആരെയും ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി 25നാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."