HOME
DETAILS
MAL
അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു
backup
November 09 2017 | 12:11 PM
ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എം വെങ്കയ്യനായിഡുവിന്റെ ഒഴിവിലേക്കാണ് കണ്ണന്താനത്തെ ബി.ജെ.പി നിര്‍ത്തിയത്. ഈ സീറ്റില്‍ കോണ്‍ഗ്രസ് എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
കണ്ണന്താനത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ രാജ്യസഭയിലെ ബി.ജെ.പി എം.എല്‍.എ ഘാന്‍ശ്യാം തിവാരി എതിര്‍ത്തിരുന്നു. സ്വന്തം സംസ്ഥാനത്തു നിന്നാണ് മത്സരിക്കുന്നതെങ്കില്‍ കൗണ്‍സിലര്‍ പോലും ആകാനാവില്ലെന്ന് വിമര്‍ശനമുന്നയിച്ചാണ് എതിര്‍പ്പുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."