HOME
DETAILS
MAL
തോമസ് ചാണ്ടിക്കെതിരായ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റി
backup
November 11 2017 | 02:11 AM
കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹരജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി 14ലേക്ക് മാറ്റി. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദ്, കരിവേലി പാടശേഖര സമിതി, തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ മുകുന്ദന് എന്നിവര്‍ നല്കിയ ഹരജികളാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സര്‍ക്കാരിനുവേണ്ടി ഹാജരാകേണ്ട സ്റ്റേറ്റ് അറ്റോര്‍ണി അവധിയിലായതിനാലാണ് ഹരജി മാറ്റിയത്.
അതേസമയം, കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ക്കെതിരേ തോമസ് ചാണ്ടി ഹരജി നല്‍കിയിട്ടുണ്ടെന്നും ഇത് സിംഗിള്‍ബെഞ്ചില്‍നിന്ന് ഡിവിഷന് ബെഞ്ചിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡിവിഷന് ബെഞ്ച് ഇത് അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."