ഇന്ത്യക്കാര്‍ക്ക് ഉയരം കൂടി വരുന്നതായി പഠനം
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഉയരം കൂടിവരുന്നതായി പഠനം. ഇന്ത്യക്കാര്‍ക്ക് അവരുടെ രക്ഷിതാക്കളേക്കാള്‍ ഉയരം കൂടുതലാണ്. 1914 നും 2014 നും ഇടയില്‍ ഇന്ത്യയിലെ പുരുഷന്മാരുടെ ഉയരം 3 സെന്റീമീറ്ററാണ് വര്‍ധിച്ചത്. അതായത് ശരാശരി 165 സെന്റീമീറ്റര്‍ ഉയരം. സ്ത്രീകളുടെ ഉയരം അഞ്ച് സെന്റീമീറ്റര്‍ വര്‍ധിച്ച് 153 സെന്റീമീറ്ററായതായും പഠനം പറയുന്നു.
ഇംപീരിയല്‍ കോളേജിലെ 800 ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരുടെ ഉയരം കൂടുന്നതായി കണ്ടെത്തിയത്. 200 രാജ്യങ്ങളില്‍ നിന്നുമായി 18.6 മില്യണ്‍ ആളുകളാണ് പഠനവിധേയമായത്.
ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനെക്കാള്‍ 17.5 സെന്റീമീറ്റര്‍ ഉയരം കുറവാണ് ഇന്ത്യയിലെ പുരുഷന്മാര്‍ക്ക്. ആഗോള ശരാശരിയില്‍ സ്ത്രീകള്‍ക്ക് 17 സെന്റീമീറ്റര്‍ ഉയരം കുറവും.
ഇന്ത്യയില്‍ മാത്രമല്ല പഠനം നടത്തിയ മിക്ക രാജ്യങ്ങളിലേയും ആളുകള്‍ക്ക് മുന്‍ കാലങ്ങളേക്കാള്‍ ഉയരം കൂടിയതായി പഠനത്തിലൂടെ കണ്ടെത്തി.
പാരിസ്ഥിതികമായ കാര്യങ്ങളാണ് മനുഷ്യന്റെ ഉയരത്തില്‍ മാറ്റം വരാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എ ലക്ഷ്മണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."