HOME
DETAILS

തോമസ് ചാണ്ടി വീണാല്‍ മന്ത്രിയാകാന്‍ ശശീന്ദ്രന്‍

  
backup
November 11 2017 | 02:11 AM

thomas-chandi-down-minister-ak-sasheendran

കോഴിക്കോട്: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലായിരിക്കെ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനുള്ള തയാറെടുപ്പില്‍.
സ്വകാര്യ ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട 'വാര്‍ത്ത'യെ തുടര്‍ന്നാണ് എന്‍.സി.പി ദേശീയ നേതാവുകൂടിയായ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചതാണ് എ.കെ ശശീന്ദ്രന് സഹായകമാകുന്നത്. കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.


സഹായം ചോദിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി അശ്ലീല സംഭാഷണം നടത്തിയെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശശീന്ദ്രന്‍ രാജിവയ്ക്കുകയായിരുന്നു. പിന്നീടാണ് ചാനല്‍ ജീവനക്കാരിയെ ഉപയോഗിച്ചുള്ള ഹണി ട്രാപ് ആണ് ഇതെന്ന് വ്യക്തമായത്. തുടര്‍ന്ന് ചാനല്‍ മേധാവി അടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു.


ഇതിനുശേഷമാണ് ചാനല്‍ ജീവനക്കാരി ശശീന്ദ്രനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ശശീന്ദ്രന്‍ രാജിവച്ചതോടെ പാര്‍ട്ടിയിലെ മറ്റൊരു അംഗമായ തോമസ് ചാണ്ടിക്ക് നറുക്കുവീഴുകയായിരുന്നു. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ നിയമോപദേശം ലഭിക്കുന്നതുവരെ ചാണ്ടിയുടെ രാജി പാര്‍ട്ടിയും അദ്ദേഹവും തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് സി.പി.എം.


എന്നാല്‍, ചാണ്ടിക്ക് അനുകൂലമായ നിലപാടാണ് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനുള്ളത്. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടി സ്വയം നിലപാട് എടുക്കട്ടെയെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ട്.
അതിനിടെ തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടതു സര്‍ക്കാരും എല്‍.ഡി.എഫും ആണെന്ന് എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ എം.എല്‍.എ. മന്ത്രിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ല. ഈ വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഹണിട്രാപ് കേസ് ഒത്തുതീര്‍പ്പിലേക്ക്. സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചു.


കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തക ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരജി ബുധനാഴ്ച പരിഗണിക്കും. ഗതാഗത മന്ത്രിയായിരിക്കെ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരേ കേസെടുത്തിരുന്നു.കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നേരത്തേ തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  17 days ago
No Image

ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം

National
  •  17 days ago
No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  17 days ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  17 days ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  17 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

Cricket
  •  17 days ago
No Image

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

Business
  •  17 days ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

Cricket
  •  17 days ago
No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  17 days ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  17 days ago