അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ പുതിയ പദ്ധതി: വാഹനപ്പെരുപ്പം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ബസ് യാത്ര സൗജന്യമാക്കുന്നു
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണ പ്രശ്നത്തിന് പരിഹാരമായി ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാന്‍ തീരുമാനം. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാനും അനിയന്ത്രിതമായി വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയന്ത്രിക്കാനുമായാണ് ഇത്തരത്തിലൊരു തീരുമാനത്തിന് ഡല്‍ഹി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഈ മാസം 13 മുതല്‍ 17 വരെ ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്തരീക്ഷ മലിനീകരണം അനിയന്ത്രിതമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1600 ക്ലസ്റ്റര്‍ ബസുകളാണ് ഡല്‍ഹിയിലുള്ളത്. പ്രതിദിനം ഏകദേശം 35 ലക്ഷം യാത്രക്കാരാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്.
അതിനിടയില്‍ ഒറ്റ-ഇരട്ട അക്കനമ്പറിലുള്ള വാഹനങ്ങള്‍ ഇടവിട്ട് റോഡിലിറക്കുന്ന രീതിയെ ദേശീയ ഹരിത ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ ഇത് നടപ്പാക്കിയതിന്റെ ഗുണഫലമെന്താണെന്ന് വ്യക്തമാക്കണമെന്ന് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."