എ.ബി.വി.പിക്കാരെ സ്വാഗതം ചെയ്ത് റെയില്‍വേ അനൗണ്‍സ്‌മെന്റ്
തിരുവനന്തപുരം: എ.ബി.വി.പി ഇന്ന് തലസ്ഥാനത്ത് നടത്തുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വാഗതം ചെയ്ത് റെയില്‍വേയുടെ വക അനൗണ്‍സ്‌മെന്റ്്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുമ്പോഴാണ് പ്രതിനിധികളെ സ്വാഗതം ചെയ്ത് വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നത്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് എ.ബി.വി.പി പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള അറിയിപ്പും നല്‍കുന്നത്.
ഓരോ ട്രെയിനും സ്റ്റേഷനിലെത്തുന്നതിനനുസരിച്ച് ഈ അറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് സ്വാഗതം ചെയ്തുള്ള അനൗണ്‍സ്‌മെന്റ്.
റെയില്‍വേയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളുടേതോ മറ്റ് സംഘടനകളുടെ പരിപാടികളുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റ് നല്‍കുന്ന കീഴ്‌വഴക്കം റെയില്‍വേയിലില്ല. ഒരു വിദ്യാര്‍ഥി സംഘടനയുടെ റാലിക്കെത്തുന്നവരെ അനൗണ്‍സ്‌മെന്റിലൂടെ സ്വാഗതം ചെയ്യുന്നത് ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഉന്നത നിര്‍ദേശപ്രകാരമാണ് ഇപ്രകാരം എ.ബി.വി.പിക്കാരെ സ്വാഗതം ചെയ്ത് ആവര്‍ത്തിച്ച് അനൗണ്‍സ്‌മെന്റ് നല്‍കുന്നതെന്ന് റെയില്‍വേ ജീവനക്കാര്‍ പറയുന്നു. ട്രെയിനുകളില്‍ കൂട്ടമായി കയറിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ കമ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ സംഘടനയുടെ പോസ്റ്ററുകളും സ്റ്റിക്കറുകളും ഒട്ടിച്ച് വികൃതമാക്കിയതായും പരാതി ഉയര്‍ന്നിരുന്നു.
abvp, indian railway, thiruvananthapuram railway station, hindi, english,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."