ടൂറിസം സാധ്യതകള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സംഘമെത്തി
കാഞ്ഞങ്ങാട്: ജില്ലയിലെ ടൂറിസം സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പഠനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നു സംസ്ഥാന ടൂറിസം വകുപ്പ് തിരഞ്ഞെടുത്ത സംഘത്തിനു ബേക്കലിലും അനന്തപുരത്തും സ്വീകരണം നല്‍കി. ടൂറിസം വകുപ്പിന്റെ പ്രത്യേക ക്ഷണിതാക്കളായാണ് ഈ രംഗത്ത് ശ്രദ്ധേയരായ ഇരുപതംഗ സംഘം എത്തിയത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ടൂറിസം ഇന്‍മേര്‍ഷന്‍ ഓഫിസര്‍ കെ.ആര്‍ സജീവ്, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
ബേക്കല്‍ ഹോട്ടല്‍പാലസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സംഘത്തെ നയിക്കുന്ന എല്‍.സി ഗാബ്രിയേല്‍ പറഞ്ഞു. ജില്ലയില്‍ റാണിപുരം ഉള്‍പ്പെടെയുള്ള ടൂറിസം സാധ്യതകള്‍ പുറം ലോകം വേണ്ടത്ര രീതിയില്‍ അറിയുന്നില്ലെന്നും സമൂഹ മാധ്യമങ്ങള്‍ കൂടി ഇവയുടെ പ്രചാരം എറ്റെടുത്താല്‍ ഈ രംഗത്തു ജില്ലയ്ക്ക് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ സംഘം ഇന്നു വയനാട്ടിലേക്കു തിരിക്കും. 14 ദിവസം സംഘം കേരളത്തിലുണ്ടാകും. മല്ലികാ ഗോപാല്‍, ദീപക് പാലക്കുന്ന് എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."