മാമ്പുഴ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശം
പെരുമണ്ണ: മാലിന്യവും കൈയേറ്റവും കാരണം നശിച്ചുകൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിന് കൂട്ടായ പദ്ധതിക്ക് ശ്രമം നടത്തും. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ സംരക്ഷണ സമിതി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലെ കൈയേറ്റം ഒക്ടോബര്‍ രണ്ടിനകം വീണ്ടെടുക്കാന്‍ ഒളവണ്ണ, പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. സര്‍വേ നടത്തിയ ഭാഗങ്ങളില്‍ കല്ലിടാനും നടക്കാത്ത ഭാഗങ്ങളില്‍ വീണ്ടും സര്‍വേ നടത്താനും യോഗം തീരുമാനിച്ചു .
മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും. അരികുഭിത്തി സംരക്ഷിക്കാന്‍ ജൈവവേലി നിര്‍മാണവും കണ്ടല്‍ കാടുകളുടെ സംരക്ഷണവും നടപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു.
പി.ടി.എ റഹീം എം.എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് മനോജ് കുമാര്‍ പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വാര്‍ഡ് അംഗങ്ങളായ രജനി, നാസര്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ ടി.കെ.എ അസീസ്, ആനന്ദന്, റഹ്മാന് സര്‍വേ സൂപ്രണ്ട് സലിം ഇറിഗേഷന്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."