HOME
DETAILS

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം; ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശം

  
suprabhaatham
March 16, 2024 | 3:46 AM

Election Code of Conduct

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് തിരശ്ശീല. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതോടെ മാസങ്ങളായി നടക്കുന്ന മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ക്കാണ് തിരശീല വീഴുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ചട്ടം തുടരണം. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോ കക്ഷികളോ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി ജില്ലകള്‍ തോറും പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

നയതീരുമാനങ്ങളും പുതിയ പദ്ധതി പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച തന്നെ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 100 ദേശീയപാതാ പദ്ധതികള്‍, 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, ദ്വാരക എക്‌സ്പ്രസ്‌വേയുടെ ഒന്നാംഘട്ടം ഉദ്ഘാടനം, ബെംഗളൂരുവിജയവാഡ എക്‌സ്പ്രസ് വേയുടെ ശിലാസ്ഥാപനം, മാഹി ബൈപ്പാസ് ഉദ്ഘാടനം എന്നിവ അടുത്തിടെ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറും മാസങ്ങള്‍ക്ക് മുമ്പേ നിര്‍മാണം പൂര്‍ത്തിയായവയുടെയും ആരംഭിക്കേണ്ടവയുടെയും പ്രവൃത്തി ഉദ്ഘാടനങ്ങള്‍ ആഘോഷത്തോടെ നടത്തി. ജനപ്രതിനിധികള്‍ മണ്ഡലങ്ങളില്‍ വിവിധ മേഖലകളിലായാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളാണ് കൂടുതലായും നടത്തിയത്.

മന്ത്രിമാര്‍ക്കോ തദ്ദേശസ്ഥാപന ഭാരവാഹികള്‍ക്കോ ഔദ്യോഗിക വാഹനത്തില്‍ പോലും സ്ഥാനാര്‍ഥികളുടെ പ്രചാരണസ്ഥലത്ത് എത്താന്‍ പാടില്ലെന്നാണ് നിയമം. സര്‍ക്കാര്‍ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മന്ത്രിമാര്‍ക്ക് വീട്ടില്‍ നിന്നും ഓഫിസില്‍ പോകുന്നതിനും തിരിച്ചും മാത്രമേ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അതേസമയം നിര്‍മാണമാരംഭിച്ച ജോലികള്‍ നിര്‍ത്തിവയ്‌ക്കേണ്ടതില്ല.
ബോക്‌സ്


പൊതുഇടങ്ങളിലെ പ്രചാരണ പോസ്റ്ററുകള്‍ നീക്കും

തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെയാണ് മുന്നണികള്‍ പ്രചാരണ രംഗത്ത് സജീവമായത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫാസ്റ്റ് ട്രാക്കിലായപ്പോള്‍ പ്രചാരണത്തിനും വീര്യംകൂടി.
പൊതുഇടങ്ങളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യാനായി പ്രത്യേകം സ്‌ക്വാഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാണ് ഓരോസ്ഥലത്തും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങള്‍ക്കും കീഴില്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുഇടങ്ങളിലെ മുഴുവന്‍ പ്രചാരണബോര്‍ഡുകളും ചുവരെഴുത്തുകളും നീക്കം ചെയ്യും. സര്‍ക്കാര്‍ ചെലവില്‍ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന ബോര്‍ഡുകളും നീക്കം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  14 minutes ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  an hour ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  an hour ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  3 hours ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  3 hours ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  3 hours ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  3 hours ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 hours ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  4 hours ago