HOME
DETAILS
MAL
രണ്ടുവര്‍ഷത്തിനിടെ പെരിന്തല്‍മണ്ണയില്‍ പിടികൂടിയത് 33കോടി
backup
November 12 2017 | 03:11 AM
പെരിന്തല്‍മണ്ണ: അന്യജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി പെരിന്തല്‍മണ്ണയിലേക്ക് കുഴല്‍പ്പണം ഒഴുക്ക് വ്യാപകം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പെരിന്തല്‍മണ്ണ സ്റ്റേഷന് പരിധിയില്‍ മാത്രം വിവിധ കേസുകളിലായി 33കോടിയോളം രൂപയുടെ പണമാണ് പിടിച്ചെടുത്തത്. നോട്ട് നിരോധനത്തിന് ശേഷവും പുതിയ നോട്ടുകള്‍ ഉപയോഗിച്ചുള്ള കുഴല്‍ പണ ഇടപാടുകള്‍ ജില്ലയില്‍ സക്രിയമായപ്പോള്‍ കൂടുതല്‍ പണം പിടിച്ചെടുത്തതും പെരിന്തല്‍മണ്ണയിലായിരുന്നു. 6,57,38,500 രൂപ. സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഇവിടെയായിരുന്നു.
മേഖലയില്‍ കുഴല്‍പ്പണ ഒഴുക്ക് വ്യാപകമാകുമ്പോള്‍ അന്വേഷണത്തിനായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."