സംസ്ഥാന സ്കൂള്‍ നീന്തല്‍: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം
തൃശൂര്‍: സംസ്ഥാന സ്കൂള്‍ നീന്തല്‍ ആന്‍ഡ് വാട്ടര്‍പോളോ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും നിലവിലെ ചാംപ്യന്മാരായ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുന്നു.
പാടൂക്കാട് വിമല കോളജ് അക്വാറ്റിക് അക്കാദമിയില്‍ നടക്കുന്ന പോരാട്ടത്തില്‍ 25 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമായി 386 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിനാകട്ടെ എട്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 49 പോയിന്റാണുള്ളത്.
ആതിഥേയരായ തൃശൂര്‍ ജില്ല ഒരു സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി 28 പോയിന്റോടെ മൂന്നാമതുണ്ട്. ഓവറോള്‍ സ്കൂള്‍ ചാംപ്യന്മാരായി ആറ് സ്വര്‍ണവും ഓരോ വീതം വെള്ളിയും വെങ്കലവും നേടി.
34 പോയിന്റോടെ എറണാകുളം കളമശ്ശേരി ജി .എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.സിയും, മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 17 പോയിന്റോടെ തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കന്നിക്കുളങ്ങരയും, മൂന്ന് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമായി തിരുവനന്തപുരം ബി.എന്‍.വി.വി ആന്‍ഡ് എച്ച്.എസ്.എസ് തിരുവള്ളവുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."