
പീക്ക് ഡിമാന്റ് റെക്കോഡ് തകര്ത്തതോടെ കേരളത്തില് വീണ്ടും ലോഡ് ഷെഡ്ഡിങ് വരുന്നു

തൊടുപുഴ: സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാന്റ് തുടര്ച്ചയായ നാലാം ദിവസവും റെക്കോഡ് തകര്ത്ത് കുതിച്ചതോടെ പിടിച്ചുനില്ക്കാന് അപ്രഖ്യാപിത ലോഡ് ഷെഡിങിന് കെ.എസ്.ഇ.ബി നീക്കം. പാര്ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കെ ലോഡ് ഷെഡിങിനും വൈദ്യുതി നിയന്ത്രണത്തിനുമുള്ള അനുമതി സര്ക്കാരില് നിന്നും ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വൈദ്യുതി ബോര്ഡ് ബദല് മാര്ഗം തേടുന്നത്.
5076 മെഗാവാട്ടാണ് വ്യാഴാഴ്ചത്തെ പീക്ക് ലോഡ് ഡിമാന്റ്. ഇത് സര്വകാല റെക്കോഡാണ്. പ്രതിദിന വൈദ്യുതി ഉപഭോഗം 10.15 കോടി യൂനിറ്റായി ഉയര്ന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി നേരിടുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ലാതെ മറ്റ് മാര്ഗങ്ങള് ബോര്ഡിന് മുമ്പിലില്ല.
ഫോണ് സന്ദേശം മുഖേന വൈദ്യുതി ഭവനില്നിന്നും കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും അവിടെനിന്നു പവര് ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കും നിര്ദേശം നല്കാനാണ് നീക്കം. ഓരോ ഫീഡറുകള്ക്കു കീഴിലും അരമണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്താനാണ് ശ്രമം. ഗ്രാമീണ ഫീഡറുകള്ക്കു കീഴില് കൂടുതല് സമയം ലോഡ് ഷെഡിങ് ഏര്പ്പെടുത്താനാണ് നിര്ദേശം.
ഫീഡറുകളെ നഗരഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്പ്പെടുത്തും. പ്രമുഖരും വി.ഐ.പികളും അധിവസിക്കുന്ന കോര്പറേഷനുകള് ഉള്പ്പെടുന്ന നഗരങ്ങളാണ് 'എ'യില് ഉള്പ്പെടുക. അവിടെ ഫീഡറുകളില് 25 മിനിറ്റെങ്കിലും ലോഡ് ഷെഡിങ് ഏര്പ്പെടുത്തണം. മുനിസിപ്പാലിറ്റികളും ചെറുപട്ടണങ്ങളും 'ബി'യില് പെടുന്നു. ഗ്രാമീണ ഫീഡറുകളാണ് 'സി'യില് പെടുക. അവിടെ യഥേഷ്ടം നിയന്ത്രണം ആവാം.
സാധാരണക്കാര് അധിവസിക്കുന്ന ഇടങ്ങളില് അരമണിക്കൂര് കറന്റില്ലാതായാലും കാര്യമായ പരാതികളുണ്ടാവില്ലെന്നാണ് വൈദ്യുതി ബോര്ഡിന്റെ കണക്കുകൂട്ടല്. സ്ഥിരമായി ഒരേ സമയത്തും സ്ഥലത്തും പവര് വിച്ഛേദിക്കരുതെന്നും നിര്ദേശമുണ്ട്. അത് പരാതിക്ക് ഇടനല്കും. മാധ്യമ വാര്ത്തകളും ഉണ്ടാകും. ഇതൊഴിവാക്കാനാണ് ഗ്രാമീണമേഖലയില് ആദ്യം കൈവയ്ക്കുന്നത്. രാജ്യത്തെ പീക്ക് പവര് ഡിമാന്റും കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് 2,60,000 മെഗാവാട്ടിലെത്തി (260 ജിഗാവാട്ട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നോ കിങ്സ് നോ ഫാഷിസ്റ്റ്സ്' ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്
International
• a minute ago
എട്ട് റൺസിന് പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ
Cricket
• 24 minutes ago
ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്
National
• 32 minutes ago
ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ
Cricket
• an hour ago
റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന് എം.എല്.എയുടെ വീടിനടുത്ത് കത്തിയ വോട്ടര് രേഖകള്; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ
National
• an hour ago
കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി
Kerala
• an hour ago
വെടിനിര്ത്തല് ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്റാഈല്; വീടിന്റെ ശേഷിപ്പുകള് തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്
International
• an hour ago
വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി
Football
• 2 hours ago
യുഎഇയിലെ ഇന്നത്തെ സ്വര്ണം, വെള്ളി നിരക്ക്; ദിര്ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19
uae
• 2 hours ago
കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
Kerala
• 2 hours ago
തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്ലി
Cricket
• 2 hours ago
അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്ഡ്
uae
• 2 hours ago
മുല്ലപ്പെരിയാറില് ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില് ഉയര്ന്നത് ഏഴടി; ഷട്ടറുകള് വീണ്ടും ഉയര്ത്തും
Kerala
• 2 hours ago
'ഹിജാബ് ധരിച്ചതിന്റെ പേരില് സ്കൂള് പ്രിന്സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്കൂളില് നിന്ന് രണ്ട് കുട്ടികള് കൂടി ടി.സി വാങ്ങുന്നു
Kerala
• 3 hours ago.png?w=200&q=75)
തീവ്ര ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു; പുലി ആരോഗ്യവാൻ, താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി
Kerala
• 4 hours ago
ബിഹാറില് എന്.ഡി.എയ്ക്ക് തിരിച്ചടി; എല്.പി.ജെ സ്ഥാനാര്ഥി സീമ സിങ്ങിന്റെ നാമനിര്ദ്ദേശ പട്ടിക തള്ളി, ബി.ജെ.പിയുടെ ആദിത്യ കുമാറും പുറത്ത്
National
• 4 hours ago
രോഹിത് ശർമ്മ 500 നോട്ട് ഔട്ട്; ഇതിഹാസങ്ങൾക്കൊപ്പം ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ
Cricket
• 4 hours ago
തീവ്രമഴ: സംസ്ഥാനത്ത് മഴ അലർട്ടിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 4 hours ago
പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം
Kerala
• 3 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി
Cricket
• 3 hours ago
മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
Kerala
• 4 hours ago